ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍;പ്രതിക്ക് ജീവപര്യന്തം

2008 സപ്തംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 26 പേര്‍മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിലാണ് ബട്‌ല ഹൗസ് വിവാദ ഏറ്റുമുട്ടല്‍. ദില്ലിയിലെ ജാമിയ നഗറിലെ ബട്‌ല ഹൗസില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥനത്തിലാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. തുടര്‍ന്ന് പൊലീസും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍.
ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശര്‍മയും തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച പാസ്‌പോര്‍ട്ടിലെ വിവരങ്ങളനുസരിച്ചാണ് ഒന്നര വര്‍ഷം മുമ്പ് ഷഹസാദിനെ അറസ്റ്റ് ചെയ്തത്. അഞ്ചു പേരാണ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ ഒളിവിലും മറ്റൊരാള്‍ കീഴടങ്ങിയതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
ഏറ്റുമുട്ടലില്‍ ഷഹസാദ് കുറ്റക്കാരനാണെന്ന് ജൂലൈ 25ന് പ്രഖ്യപിച്ചിരുന്നു.












Click it and Unblock the Notifications