കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാതുവയ്പ്;ബിസിസിഐ കമ്മീഷന്‍ ഭരണഘടനാവിരുദ്ധം'

  • By Aswathi
Google Oneindia Malayalam News

BCCI
ദില്ലി: ഐപിഎല്‍ ഒത്തുകളി കേസ് അന്വേഷിച്ച ബിസിസിഐ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. അന്വേഷണത്തിന് പുതിയ പാനല്‍ രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഗുരുനാഥ മെയ്യപ്പന്‍ അടക്കമുള്ളവര്‍ ഒത്തുകളിച്ചില്ലെന്ന് ബിസിസിഐ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം.

ചെന്നൈ സൂപ്പര്‍ കിംങ്ങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പന്റെയും രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളായ രാജ് കുന്ദ്രയുടെയും ഐപിഎല്‍ ഒത്തുകളിയിലുള്ള പങ്ക് അന്വേഷിക്കാനാണ് ബിസിസിഐ പാനല്‍ രൂപീകരിച്ചത്. എന്നാല്‍ മെയ്യപ്പയ്ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്നും കുന്ദ്രയ്‌ക്കെതിരെ തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രാജി വച്ച ബിസിസിഐ ചെയര്‍മാന്‍ എന്‍ ശ്രീനിവാസനെ തിരികെ കൊണ്ടുവരാനാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്.

അതേ സമയം, ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ദില്ലി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഐപിഎല്‍ ഒത്തുകളി കേസിന്റെ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ ശേഷം ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
IPL spot-fixing: BCCI probe panel illegal said Bombay high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X