കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25ലക്ഷം രൂപ കവര്‍ന്ന കള്ളനെ ഫേസ് ബുക്ക് കുടുക്കി?

  • By Meera Balan
Google Oneindia Malayalam News

നവി മുംബൈ: വൃദ്ധ ദമ്പതികളെ പറ്റിച്ച് 25 ലക്ഷം രൂപയുമായി മുങ്ങിയ വുവാവിനെ പൊലീസ് പിടികൂടി. ഈ വര്‍ഷം ഏപ്രിലില്‍ ആണ് സുവബ്രത സന്യാല്‍ (25) താന്‍ ജോലിയ്ക്ക് നില്‍ക്കുന്ന വീട്ടില്‍ നിന്നും 25ലക്ഷം രൂപ മോഷ്ടിച്ച് കടന്ന് കളഞ്ഞത്. കഴിഞ്ഞ ദിവസം ഇയാള്‍ ഫേസ് ബുക്കിലൂടെ തന്റെ പഴയ മുതലാളിയും തട്ടിപ്പിന് ഇരയാക്കപ്പെട്ടതുമായ റിട്ടയേര്‍ഡ് മറൈന്‍ എഞ്ചിനീയര്‍ ദീപക്ക് റൗട്ടിന് (69) റിക്വസ്റ്റ് അയച്ചത്. ഇയാള്‍ കട്ടിലില്‍ ചാരിയിരിയ്ക്കുന്ന ദൃശ്യവും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ദീപക്കും ഭാര്യ അമിത(65) യും സുവബ്രതയെ തിരിച്ചറിയുകയും പൊലീസിനെ വിവരം അറിയിയ്ക്കുകയും ചെയ്തു.

Facebook

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്‍ക്കത്തയിലാണെന്ന് മനസ്സിലാക്കുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. യുവാവ് ദീപക്കിന്റഎ മകള്‍ക്കും മകനും ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. മോഷണം നടത്തിയ ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തന്‍റെ ആഢംബര ജീവിതം പഴയ ഉടമസ്ഥനേയും വീട്ടുകാരെയും കാണിയ്ക്കുന്നതിന് വേണ്ടിയാണ് സ്വന്തം ചിത്രത്തോട് കൂടി ഇയാള്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. താന്‍ പിടിയിലാകുമെന്ന് കള്ളന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. എന്തായാലും കള്ളന്റെ മണ്ടത്തരം പൊലീസിന് അയാളെ കണ്ടെത്താനുള്ള വഴിതുറന്ന് കൊടുത്തു.

English summary
A domestic help, on the run for four months after robbing his employers in Navi Mumbai of Rs. 25 lakhs, has finally been caught.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X