രാജ്യസഭയിലെ ക്രീസില്‍ സച്ചിന്‍ അരങ്ങേറി
ദില്ലി: വെറ്ററന്‍ രാഷ്ട്രീയക്കാര്‍ നിറഞ്ഞ രാജ്യസഭയില്‍ സച്ചിന്റെ അരങ്ങേറ്റ ദിനമായിരുന്നു തിങ്കളാഴ്ച. രാജ്യസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനെത്തിയ സച്ചിന്‍ പക്ഷേ എല്ലാവരുടെയും മനം കവര്‍ന്നു. ഭാര്യ അഞ്ജലി സന്ദര്‍ശകര്‍ക്കുള്ള ഗ്യാലറിയിലിരുന്ന് മാസ്റ്റര്‍ ബാറ്റ്‌സ്മാന്റെ രാജ്യസഭയിലെ കന്നി ഇന്നിംഗ്‌സ് ആസ്വദിച്ചു.
പാര്‍ലിമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ലയ്‌ക്കൊപ്പമായിരുന്നു സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രാജ്യസഭയിലെത്തിയത്. ഇളം നീല വരയന്‍ ഷര്‍ട്ടില്‍ പുതുമുഖത്തിന്റെ പരിഭ്രമമൊന്നും കൂടാതെ സച്ചിന്‍ രാജ്യസഭയെന്ന ക്രീസിലെത്തി. സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി സച്ചിനെ അഭിനന്ദിച്ചുകൊണ്ട് സ്വാഗതം ചെയ്തു.

ബഹളങ്ങളെത്തുടര്‍ന്ന് സഭ അല്‍പനേരം നിര്‍ത്തിവെച്ചപ്പോള്‍ മറ്റ് എം പിമാര്‍ സച്ചിന് അരികിലെത്തി കുശലം പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അങ്ങോട്ട് പോയി കണ്ട് സച്ചിന്‍ വിശേഷങ്ങള്‍ അന്വേഷിച്ചു. പാക് ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തറെ അടിച്ചുപറത്തിയ സച്ചിന് എഴുത്തുകാരനായ ജാവേദ് അക്തറിന് അരികിലായിരുന്നു സീറ്റ് കിട്ടിയത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബോളിവുഡ് താരം രേഖ, അനു ആഗ തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് നോമിനേഷനോടെ സച്ചിന്‍ രാജ്യസഭയിലെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍. ഏകദിന, ട്വന്‍ി 20 മത്സരങ്ങളില്‍ നിന്നും നേരത്തെ വിരമിച്ച സച്ചിന്‍ ഈ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ പൂര്‍ണമായും കളി നിര്‍ത്തിയേക്കും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications