കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി പി വധം കവിതയാക്കിയ അധ്യാപകന് ഇടത് വിലക്ക്

Google Oneindia Malayalam News

tp chandrasekharan
കൊയിലാണ്ടി: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് കവിതയെഴുതിയ അധ്യാപകന് സി പി എം പോഷകസംഘടനയുടെ വിലക്ക്. ടി പി വധത്തെ അപലപിച്ച് അമേരിക്കന്‍ കവിതാ മാഗസിനില്‍ എഴുതിയ വിനോദ് കുമാര്‍ എടച്ചേരിയുടെ കവിതകള്‍ക്കാണ് വിലക്ക്. അധ്യാപക സംഘടനയായ എ കെ പി സി ടി എയുടെ പ്രസിദ്ധീകരണമായ കോളേജ് ടീച്ചറില്‍ എഴുതുന്നതിനാണ് വിനോദ് കുമാറിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒരു വര്‍ഷത്തോളമായി വിനോദ് കുമാറിന്റെ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ കോളേജ് ടീച്ചര്‍ തയ്യാറായിട്ടില്ല. നേരത്തെ മാസികയില്‍ സ്ഥിരമായി എഴുതിയിരുന്ന ആളാണ് വിനോദ് കുമാര്‍. കൊയിലാണ്ടിയിലെ എസ് എന്‍ ഡി പി യോഗം കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാണ് വിനോദ് കുമാര്‍.

ടി പി വധത്തെ വിമര്‍ശിച്ച് കവിതയെഴുതിനാണ് തന്നെ ഒറ്റപ്പെടുത്തുന്നത് എന്ന് വിനോദ് കുമാര്‍ പറഞ്ഞു. തന്നെ ആര്‍ എം പിക്കാരനാക്കി മുദ്രകുത്താനാണ് ചിലരുടെ നീക്കമെന്നും അധ്യാപക സംഘടനയുടെ മുന്‍ ഭാരവാഹി കൂടിയായ വിനോദ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി വിനോദ് കുമാറിന്റെ കവിതകള്‍ മാഗസിനില്‍ സ്ഥിരം സാന്നിധ്യമായിരുന്നത്രെ. എന്നാല്‍ ടി പി കവിത വിവാദമായതോടെ വിനോദിനെ സംഘടന തഴയുകയായിരുന്നു. സോളാര്‍ വിവാദത്തെക്കുറിച്ചുള്ള കവിത തിരസ്‌കരിച്ചതോടെയാണ് തന്നെ തഴയുകയാണ് എന്ന് തിരിച്ചറിഞ്ഞതെന്ന് വിനോദ് കുമാര്‍ പറഞ്ഞു. സംഘടനയുടെ സ്റ്റാഫ് കൗണ്‍സിലംഗമായ വിനോദിനെ കവിത വിവാദത്തെത്തുടര്‍ന്ന് പുറത്താക്കുകയായിരുന്നത്രെ.

English summary
CPM Teachers Association banned private college teachers poem after he criticize TP murder. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X