ഹൈദരാബാദില്‍ മോഡി പ്രചാരണം തുടങ്ങുന്നു
ഹൈദരാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനുമായ നരേന്ദ്ര മോഡി 2013 ആഗസ്റ്റ് 11 ന് ഹൈദരാബാദിലെത്തും. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മോഡി ഹൈദരാബാദില്‍ നടക്കന്ന യുവജന റാലിയെ അഭിസംബോധന ചെയ്യും.
തെലങ്കാന രൂപവക്തരിക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള മോഡിയുടെ ഹൈദരാബാദ് സന്ദര്‍ശനം ഏറെ പ്രത്യേകതയുള്ളതാണ്. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് മോഡി മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തപ്പോള്‍ അതിനെ രാഷ്ട്രീയ അവസരവാദം എന്നായിരുന്നു മോഡി വിശേഷിപ്പിച്ചത്.

റാലിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും മോഡിയുടെ വരവ് ആഘോഷമാക്കാന്‍ എല്ലാ ഒരുക്കങ്ങളും ബിജെപി സംസ്ഥാന ഘടകം നടത്തിക്കഴിഞ്ഞു. പ്രാദേശികമായുള്ളതും ജനങ്ങളുടെ വൈകാരികതയോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ ഒരുപാട് കാര്യങ്ങള്‍ മോഡി ഹൈദരാബാദില്‍ തുറന്നടിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു.
നവഭാരത യുവഭേരി എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കിഷന്‍ റെഡ്ഡി പറഞ്ഞു. ഉത്തരഖണ്ഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി റാലിയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് അഞ്ച് രൂപ വീതം ഈടാക്കുന്നുണ്ട്. ഇത് നിര്‍ബന്ധിതമല്ല. ഓണ്‍ലൈന്‍ ആയും നേരിട്ടും രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്.
സ്‌റ്റേഡിയത്തിന് പുറത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മോഡിയുടെ പ്രസംഗം ഇവിടെയും ലൈവ് ആയി കാണാം. ചില തീയ്യറ്ററുകളില്‍ പ്രസംഗം ലൈവ് ആയി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications