Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ മോചിതരായ സ്ത്രീകളെ വശീകരിച്ച് തട്ടിപ്പ്

ചാവക്കാട്: വിവാഹമോചിതരായ സ്ത്രീകളെയും സമ്പന്നരായ യുവതികളെയും വശീകരിച്ച് ലൈംഗികമായി ഉപയോഗിക്കുകയും സ്വര്‍ണവും പണവും തട്ടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊരട്ടി മാമ്പ്ര യൂണിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം തൂപ്പേരി വീട്ടില്‍ അന്‍സാറിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവതികളില്‍ നിന്ന് തട്ടിച്ചെടുത്ത 3,43,000 രൂപ ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പുനര്‍വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രലില്‍ യുവതി നല്‍കിയ പത്രപരസ്യം കണ്ട് സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന അന്‍സാര്‍ അവര്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. പിന്നീട് യുവതിയെ നേരില്‍ കണ്ട് വിവാഹമോചിതനാകാന്‍ പോവുകയാണെന്നും ബാധ്യത ഒഴിവാക്കാന്‍ ധാരാളം പണം ആവശ്യമുണ്ടെന്നും അറിയിച്ചു.

ഇതനുസരിച്ച് യുവതി രണ്ടു തവണയായി 22,500 സൗദി റിയാലും (ഏകദേശം നാല് ലക്ഷം രൂപ) പത്തേകാല്‍ പവന്‍ സ്വര്‍ണവും നല്‍കി. കഴിഞ്ഞ മാസം നാട്ടിലെത്തിയ അന്‍സാര്‍ തന്റെ സുഹൃത്തിന്റെ കയ്യില്‍ 25 പവന്‍ സ്വര്‍ണം നല്‍കണമെന്ന് ഫോണില്‍ വീണ്ടും ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ സഹോദരി ചാവക്കാട് ബസ് സ്റ്റാന്റിലെത്തി സ്വര്‍ണം നല്‍കി. എന്നാല്‍, സുഹൃത്തിന്റെ പേരില്‍ എത്തിയതും തന്‍ തന്നെയാണെന്ന് അന്‍സാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വീണ്ടും സ്വര്‍ണം ആവശ്യപ്പെടുകയും ഫോണിലുള്ള ഫോട്ടോകള്‍ ഇന്റെര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും പല പേരുകളില്‍ സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി യുവതികളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+