സോളാര്‍: ജാമ്യംകിട്ടിയിട്ടും സരിത ജയിലില്‍ത്തന്നെ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസില്‍ വിവാദനായിക സരിത എസ് നായര്‍ക്ക് ജാമ്യം. പക്ഷേ ജാമ്യം കിട്ടിയിട്ടും സരിതയ്ക്ക് ജയിലില്‍ നിന്നും മോചനമായില്ല. മറ്റുകേസുകള്‍ നിലവിലുള്ളതിനാലാണ് ജാമ്യം കിട്ടിയിട്ടും സരിതയ്ക്ക് ജയില്‍മോചനമാകാത്തത്.
പെരുമ്പാവൂര്‍ സ്വദേശിയായ സജാദില്‍ നിന്നും പണം തട്ടിയ കേസിലാണ് സരിത എസ് നായര്‍ക്ക് പെരുമ്പാവൂര്‍ കോടതി ജാമ്യം അനുവദിച്ചത്. സജാദില്‍നിന്നും നാല്‍പ്പത് ലക്ഷം രൂപസരിത തട്ടി എന്നാണ് കേസ്.

60 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് സരിത എസ് നായര്‍ക്ക് ജാമ്യം കിട്ടിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ആരോപണവിധേയരായ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ ആക്ഷേപമുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ശാലുമേനോനും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം പറ്റിക്കപ്പെട്ട ആളുകള്‍ക്ക് പണം മടക്കിനല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതാണ് പോലീസിന്റെ നടപടി. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി രാജി വക്കണം എന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപരോധം നടത്തുകയാണ്.












Click it and Unblock the Notifications