യുപിയില്‍ ഐഎഎസ് ഉദ്യോഗസ്ഥയെ തിരിച്ചെടുക്കും
ദില്ലി: ഉത്തര്‍പ്രദേശില്‍ മണല്‍ മാഫിയയ്‌ക്കെതിരെ നടപടിയെടുത്തിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത യുവ ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ തിരിച്ചെടുക്കും. കാരണം കണിക്കല്‍ നോട്ടീസില്‍ നല്‍കിയ മറുപടി തൃപ്തിയായതിനാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്.
ഗൗതം ബുദ്ധ നഗറില്‍ ഒരു പള്ളിയുടെ മതില്‍ ഇടിച്ചു പൊളിച്ചതുമായി ബന്ധപ്പെട്ടാണ് ദുര്‍ഗയെ സസ്പന്റെ ചെയ്തതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ദുര്‍ഗയെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള അഖിലേഷ് യാദവ് സര്‍ക്കാറിന്റെ നടപടിക്കെതിരെ വ്യാപകമായ വിവാദങ്ങളുണ്ടായിരുന്നു.

മണല്‍ മാഫിയയെക്കെതിരെ ശക്തമായ നടപടിയെടുത്ത ദുര്‍ഗയ്‌ക്കെതിരെയുള്ള സര്‍ക്കാരിന്റെ നീക്കം അവരെ സഹായിക്കാനാണെന്ന് ദുര്‍ഗയെ പിന്തുണയ്ക്കുന്നവര്‍ ആരോപിച്ചു. പ്രധാന മന്ത്രിയും സോണിയാ ഗാന്ധിയും ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട വിഷയത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിന്നും ദര്‍ഗയ്ക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു.
ദുര്‍ഗയെ സസ്‌പെന്റ് ചെയ്ത നടപടിയെ സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരണം ചോദിച്ചപ്പോള്‍ ചാര്‍ജ് ഷീറ്റിന്റെ പകര്‍പ്പ് കൊടുത്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. കൂടാതെ ദുര്‍ഗയ്ക്ക് ഭരണ നൈപുണ്യവും കാഴ്ചപ്പാടും ഇല്ലെന്ന കുറിപ്പും ഇതോടൊപ്പം അയച്ചിരുന്നു.












Click it and Unblock the Notifications