അറബികല്യാണം: പെണ്‍കുട്ടി പീഡനത്തിനിരയായി
കോഴിക്കോട്: അറബികല്യാണം എന്ന പേരില്‍ പതിനേഴ് വയസ്സിനുള്ളില്‍ വിവാഹവും വിവാഹ മോചനവും നടന്ന കോഴിക്കോട്ടെ പെണ്‍കുട്ടി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം പൊലീസ് ചീഫ് ഡിജിപിക്ക് കൈമാറി.
വൈകാരികവും മാനസികവുമായി അറബി തന്നെ പീഡിപ്പിച്ചെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴി പെണ്‍കുട്ടി പൊലീസിനോടും ആവര്‍ത്തിച്ചു. പറഞ്ഞു. പീഡിപ്പിച്ച യുഎഇ പൗരനെ നാട്ടിലെത്തിച്ച് നിയമ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, കുറ്റാരോപിതനെതിരെ യുഎഇയില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സാമ്പത്തിക ചെലവും രാജ്യത്തെ മറ്റ് ചില നിയമപ്രക്രിയകളും പൂര്‍ത്തികരിക്കേണ്ടതുണ്ട്. എന്നാന്‍ നിയമ നടപടികള്‍ കേരളത്തിന്‍ നിന്ന് തന്നെ തുടരാവുന്നതാണെന്ന് നിയമ വിദ്ഗദര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക നിയമം അടിസ്ഥാനമാക്കി പ്രവൃത്തിക്കുന്ന യുഎഇയില്‍ മൊഴി ചൊല്ലുന്നതിന് ചില നിബന്ധനകളുണ്ട്. ഇത് കുറ്റാരോപിതന്‍ പാലിച്ചിട്ടില്ല എന്നത് പെണ്‍കുട്ടിയുടെ പരാതി പരിഗണിക്കാന്‍ സഹായകമാകും
അതിനിടയില്‍, പെണ്‍വീട്ടുകാരുടെ അറിവോടെയാണ് വിവാഹം നടന്നതെന്ന് അറബിയുടെ അമ്മ സാക്ഷ്യപ്പെടുത്തി. സൈന്യത്തില്‍ ചേരുന്നതു കൊണ്ട് മൊഴി ചൊല്ലുകയായിരുന്നെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ ജാസിം മുഹമ്മദ് അബ്ദുള്‍ കരീം എന്ന യുഎഇ പൗരന്‍ ആറു വര്‍ഷമായി സൈന്യത്തിലായിരുന്നെന്ന് അദ്ദേഹത്തിന്റെ മാതാവ് പറയുന്നു. വിവാഹ ശേഷം പെണ്‍വീട്ടുകാര്‍ പണം ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications