കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍നിന്നും തള്ളിയിട്ട സ്ത്രീ മരിച്ചു

Google Oneindia Malayalam News

mumbai
മുംബൈ: മാലമോഷ്ടാവ് ട്രെയിനില്‍ നിന്നും തള്ളിയിട്ട 43കാരി മരിച്ചു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ 43 കാരിയായ ആരതി ഗോപാല്‍കറാണ് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌കമരണം സംഭവിച്ച നിലയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു ഇവര്‍. താനെയിലെ ക്രിട്ടി കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യാഴാഴ്ച മുംബൈയിലെ റബാലെ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു മോഷ്ടാവ് ഇവരെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. താനെ ലോക്കല്‍ ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. ഫുട്‌ബോര്‍ഡില്‍നിന്ന് യാത്ര ചെയ്യുകയായിരുന്ന ഇവരെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവ് താഴേക്ക് തള്ളിയിട്ടത്.

മസ്തിഷ്‌കമരണം സംഭവിച്ച് താനെയിലെ ക്രിട്ടി കെയര്‍ ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്ന ഇവരെ സ്വദേശമായ ചിപ്ലൂനിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കള്‍. ഇതിനിടെയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ആരതി ഗോപാല്‍കര്‍ മരണത്തിന് കീഴടങ്ങിയത്.

മോഷ്ടാവിനെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. ഇതിനായി അഞ്ച് ടീമുകളെ തയ്യാറാക്കിയതായി അധികൃതര്‍ അറിയിച്ചു. ചവിട്ടുപടിയില്‍ നിന്ന് യാത്രചെയ്യരുത് എന്ന് കൂടെയുള്ളവര്‍ ആരതിയെ ഉപദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സ്‌റ്റേഷനിലെത്തുമ്പോള്‍ ഇറങ്ങാനുള്ള തിരക്ക് ഒഴിവാക്കാനായി ഇവര്‍ പടിയില്‍ തന്നെ നില്‍ക്കുകയായിരുന്നത്രെ.

മഹാനഗരമായ മുംബൈയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടി വരികയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സബര്‍ബന്‍ സ്‌റ്റേഷനില്‍വച്ച് 28 കാരിയായ യുവതി ആക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് 23 വയസ്സുള്ള ഫോട്ടോജേര്‍ണലിസ്റ്റിനെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇതേസ്ഥലത്തുവെച്ച് വേറെയും മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

English summary
The 43-year-old woman commuter who fell off a running local train after being hit by a robber succumbed to her injuries at CritiCare Hospital at Thane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X