ശ്രീധരന്‍ നായരെ നുണപരിശോധനയ്ക്ക് വിധേയനാക്കും?

നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചുകൊണ്ടുള്ള നോട്ടീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീധരന്‍ നായര്‍ക്കയച്ചിട്ടുണ്ട്. അതേ സമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ അഭിഭാഷകനുമായി കൂടിയാലോചിച്ച് അതിനോട് പ്രതികരിക്കുമെന്നും ശ്രീധരന്‍ നായര്‍ അറിയിച്ചു.
സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായരുമായി താന്‍ മുഖ്യമന്ത്രിയെ കണ്ടെന്നും അദ്ദേഹത്തില്‍ നിന്നള്ള അനുകൂല നിലപാടിനെ തുടര്‍ന്നാണ് സരിതയ്ക്ക് പണം നല്‍കിയതെന്നുമാണ് ശ്രീധരന്‍ നായരുടെ മൊഴി. 40 ലക്ഷം രൂപയാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി ടീം സോളാര്‍ പരാതിക്കരനില്‍ നിന്ന് തട്ടിയത്. മുഖ്യമന്ത്രിക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും ശ്രീധരന്‍ നായര്‍ ആരോപിച്ചിരുന്നു.
അതേ സമയം, മുഖ്യമന്ത്രിക്ക് സോളാര്‍ കേസില്‍ പങ്കുണ്ടെന്ന് ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും തന്റെ മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നെന്നും ശ്രീധരന്‍ നയാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നുണപരിശോധനയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചത്.












Click it and Unblock the Notifications