• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓണത്തിന് പരന്പരാഗത കേരള സ്റ്റൈൽ ആഭരണങ്ങൾ; കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ഫാഷനുകളുമായി വൈഭവി ശാണ്ഡില്യ

സിനിമാ താരം വൈഭവി ശാണ്ഡില്യ ഓണത്തെ വരവേല്‍ക്കുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു. കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഡിജിറ്റല്‍ പരസ്യത്തിലൂടെയാണ് ഓണത്തിന്റെ പുത്തന്‍ ഫാഷനുകള്‍ ഒരുക്കിയിരിക്കുന്നത്.

ഓണം എന്നാല്‍ എപ്പോഴും ഉത്സവത്തിന്റെ നാളുകള്‍ക്കുള്ള തുടക്കം തന്നെയാണ്. കേരളത്തിന്റെ കൊയ്ത്തുല്‍സവത്തിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്. ഇന്ത്യയിലങ്ങോളമിങ്ങോളം ഓണം ആഘോഷിക്കുമെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇതല്‍പം സ്‌പെഷ്യലാണ്. ഗണേശ ചതുര്‍ത്ഥി, നവരാത്രി, ദീപാവലി തുടങ്ങിയവയെല്ലാം നമ്മുടെ ഉത്സവ സീസണിന് തുടക്കം കുറിക്കുന്നവ തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിനെല്ലാം വേണ്ടി നിങ്ങള്‍ മുന്‍കൂട്ടി ഒരുങ്ങണം എന്നു തന്നെയാണ് ഞങ്ങള്‍ പറയുന്നത്. ഓണത്തിന് വേണ്ടി മാത്രമല്ല മറ്റ് പല ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും നമുക്ക് ഒരുങ്ങാം.

ഈ ഉത്സവ സീസണില്‍ കല്ല്യാണ്‍ ജ്വല്ലറിയില്‍ നിന്നുള്ള പരമ്പരാഗത കേരള ശൈലിയുള്ള ആഭരണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കാമ്പയിനില്‍ താരം വൈഭവി ശാണ്ഡില്യയാണ് നമുക്കൊപ്പം ഉള്ളത്.

ഓഫ്-വൈറ്റ് കസവ് സാരിയോയൊപ്പം ഗോപുര നാഗപടം മാല, മാങ്ങാമാല, നീളമുള്ള നാഗപടം മാല, ജിമിക്കി കമ്മലുകള്‍ എന്നിവ ധരിച്ച് ആകര്‍ഷകമായ ലുക്കിലാണ് വൈഭവിയുള്ളത്.

വൈഭവി ശാണ്ഡില്യയുടെ ഏറ്റവും പുതിയ ലുക്കില്‍ നിന്ന് തന്നെ നിങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ ആഭരണങ്ങള്‍ നിങ്ങളുടെ കമനീയ ശേഖരത്തിലേക്ക് ചേര്‍ക്കാവുന്നതാണ്. വിവാഹത്തിനോ അല്ലെങ്കില്‍ ആഘോഷങ്ങള്‍ക്കോ ഏതിനുമാവട്ടെ നിങ്ങള്‍ക്ക് ചേരുന്ന ആഭരണങ്ങള്‍ കല്ല്യാണ്‍ ജ്വല്ലറിയില്‍ നിന്ന് തിരഞ്ഞെടുക്കൂ.

ഈ ഓണത്തിന് നിങ്ങളുടെ മാറ്റ് കൂട്ടുന്നതിനും ഒരുങ്ങിയിറങ്ങുന്നതിനും പരമ്പരാഗതവുമായ രൂപകല്‍പ്പനകളുള്ള ഏറ്റവും പുതിയ ഡിസൈനുകളുടെ ഒരു കൂട്ടം കല്യാണ്‍ ജ്വല്ലേഴ്‌സ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. വളരെ സിംപിളായി ഒരു സ്റ്റേറ്റ്മെന്റ് റിംഗ് ഉപയോഗിക്കുന്നതിനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അതോ വിശാലമായ ചോക്കര്‍ ആണോ നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്തായാലും കല്ല്യാണ്‍ ജ്വല്ലേഴ്‌സ് നിങ്ങള്‍ക്കൊപ്പമുണ്ട്.

വൈഭവിയുടെ ആകര്‍ഷകമായ ലുക്ക് നിങ്ങള്‍ക്ക് പുന: സൃഷ്ടിക്കണമെങ്കില്‍ ഉടനേ തന്നെ കല്ല്യാണ്‍ ജ്വല്ലേഴ്‌സ് കളക്ഷന്‍ ബ്രൗസ് ചെയ്യുക, അല്ലെങ്കില്‍ ലൈവ് വീഡിയോ ഷോപ്പിംങ് സൗകര്യവും (https://www.kalyanjewellers.net/livevideoshopping/) നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള ഷോറൂം സന്ദര്‍ശിക്കുക.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്‌സ് 20 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണാഭരണ വില്‍പനയില്‍ പവന് 1,000 രൂപ മുതല്‍ 2,000 രൂപ വരെ ആണ് ഡിസ്‌കൗണ്ട് ഓഫര്‍. പത്ത് ശതമാനം അഡ്വാന്‍സ് പെയ്‌മെന്റ് വഴി ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനും അതുവഴി സ്വര്‍ണനിരക്ക് പരിരക്ഷയുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനും സാധിക്കും. സ്വര്‍ണാഭരണങ്ങളുടെ എക്‌സ്‌ചേഞ്ചില്‍ 100 ശതമാനം മൂല്യവും കല്യാണ്‍ ജ്വല്ലേഴ്‌സ് ഉറപ്പ് നല്‍കുന്നു.

പാലക്ക മാലയില്ലാതെ മലയാളിയുടെ ഓണം ലുക്ക് പൂര്‍ത്തിയാവില്ല. ഇത് ഒരു സാധാരണ കേരള ഡിസൈന്‍ ആണെങ്കിലും ഇതിന്റെ പണിയും ഡിസൈനും ആലില പോലുള്ള രൂപവും എല്ലാം അതിനെ ഒരു ക്രോസ് ഓവര്‍ പീസാക്കി മാറ്റി എന്ന് തന്നെ പറയാം.

രാജകീയ ദര്‍ബാറുകളിലെ ജാലി ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ കടക വളയില്‍ ഓറഞ്ച് നിറത്തില്‍ സ്വര്‍ണ്ണ ഫിനിഷിങ് ആണ് ഉള്ളത് . ഇതില്‍ റൂബി സ്റ്റോണ്‍ കൂടി ചേരുമ്പോള്‍ പ്രൗഢി ഇരട്ടിയാകുന്നു. ഒപ്പം ഓരോ വശത്തും രണ്ട് വ്യത്യസ്ത കട്ട് ഡിസൈനുകള്‍ ഉപയോഗിച്ച് കൂടുതല്‍ വൈബ്രന്റ് ആക്കിയിട്ടും ഉണ്ട്.

കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ശേഖരത്തില്‍ നിന്നുള്ള ഈ ആകര്‍ഷകമായ നെക്ലേസ് നിങ്ങള്‍ക്ക് രാജകീയ പ്രൗഡിയും ആകര്‍ഷണവും മനോഹാരിതയും നല്‍കും. ഇതിന്റെ രൂപകല്‍പ്പന മറ്റുള്ളതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്, കൂടാതെ ഓരോ ഇലകള്‍ക്ക് ശേഷവും ദേവിയുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. ഇതോടൊപ്പം റൂബിയും ചേരുമ്പോള്‍ ഈ ഡിസൈന്‍ മനോഹരമായി മാറുന്നു.

പരമ്പരാഗത ക്ഷേത്ര-ജ്വല്ലറി ഡിസൈനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ നീളമുള്ള വേദിക് സിലിഡ്രിക്കല്‍ തകിട് പോലുള്ള ഈ മാല അല്‍പം വ്യത്യസ്തം തന്നെയാണ്. അണ്‍കട്ട് ഡയമണ്ട് പതിച്ച ദേവി ചിത്രമുള്ള ഈ പെന്‍ഡന്റ് വളരെ മനോഹരമാണ്. നമ്മുടെ കസവ് സാരിയോടൊപ്പം ഇത് ചേരുമ്പോള്‍ വളരെയധികം മനോഹരമാവുന്നു.

നിങ്ങള്‍ ഇതിലും മികച്ചത് തിരയുകയാണെങ്കില്‍, മുല്ലമൊട്ടു മാലയുടെ ഈ ചോക്കര്‍ നിങ്ങള്‍ക്ക് ഇഷ്ടമാവും. പരമ്പരാഗത കേരള ശൈലിയിലുള്ള ജാസ്മിന്‍ ബഡ് ഡിസൈന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ചോക്കര്‍ മുകളില്‍ ചുവന്ന റൂബി കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇതിന് നടുക്ക് പൂവിന്റെ രൂപവും മുല്ലമൊട്ടിന്റെ സ്ട്രിംഗും ചോക്കറിന്റെ അവസാനത്തില്‍ ഒരു പെന്‍ഡന്റും ഉണ്ട്.

ഓരോ സ്ത്രീയിലും ജുംകകള്‍ വളരെയധികം ആകര്‍ഷകമായ ഒന്ന് തന്നെയാണ്. ഈ സ്വര്‍ണ്ണാഭരണങ്ങള്‍, ജുംകകള്‍, അവയുടെ തനതായ ബെല്‍ ഷേപ്പ് എന്നിവയെല്ലാം അല്‍പം അത്ഭുതം നിറഞ്ഞത് തന്നെയാണ്. ചുവന്ന റൂബിയോടൊപ്പം ഇരുവശത്തും പീക്കോക്ക് ഡിസൈന്‍ ചെയ്ത ശുദ്ധമായ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഈ ജുംകകള്‍ ഏത് വസ്ത്രത്തോടൊപ്പവും ധരിക്കാന്‍ ഏറ്റവും മികച്ചത് തന്നെയാണ്.

നിങ്ങള്‍ എന്ത് ധരിച്ചാലും അതോടൊപ്പം ചേരുന്ന ഒന്ന് തന്നെയാണ് എപ്പോഴും റൂബി. റൂബിയും ചെറിയ ഇരുണ്ട മരതകം റൗണ്ടുകളുമുള്ള ഈ മനോഹരമായ സ്വര്‍ണ്ണ പുഷ്പ മോതിരം ഏത് ആഘോഷങ്ങള്‍ക്കും ധരിക്കാനുള്ള പെര്‍ഫക്റ്റ് ആഭരണമായി മാറുന്നു. മോതിരം ധരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മോതിരം നിര്‍ബന്ധമായും നിങ്ങളുടെ കളക്ഷനില്‍ ഉണ്ടായിരിക്കേണ്ട ഒന്നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X