ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ശതമാനം; 1808 പേര്‍ക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയില്‍ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തി. 9.97 ശതമാനമാണ് വെള്ളിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1198 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1808 പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. 1191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1,62,254 പേര്‍ രോഗമുക്തരായി. 15,921 പേര്‍ ചികിത്സയിലുണ്ട്.

അതേസമയം ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് ഡിസി മില്ലില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ (സിഎഫ്എല്‍റ്റിസി) 60 ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ സജ്ജമായി. ഓക്സിജന്‍ കിടക്കകളുടെ ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 170 ഓക്സിജന്‍ കിടക്കകള്‍ ഒരുക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് 60 കിടക്ക സജ്ജമാക്കിയത്.
നിലവില്‍ 480 രോഗികള്‍ വളവനാട്ടെ ചികിത്സാ കേന്ദ്രത്തിലുണ്ട്. 1450 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സയ്ക്കായി എത്തിക്കുന്നത്. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് സി.എഫ്.എല്‍.റ്റി.സി.യില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഓക്സിജന്‍ സൗകര്യങ്ങളോടെയുള്ള കിടക്കകള്‍ ക്രമീകരിച്ചത്.
Recommended Video
11 ഡോക്ടര്‍മാര്‍, 30 നഴ്സുമാര്‍, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, 24 വോളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാണ്. ജില്ലാ പഞ്ചായത്തിന്റെ ആംബുലന്‍സ് സൗകര്യവുമുണ്ട്. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നാണ് ഭക്ഷണമെത്തിക്കുന്നത്. അതേസമയം
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മുഹമ്മ വാര്‍ഡ് 16, വാര്‍ഡ് 1- ല്‍ കായിക്കര കവല മുതല്‍ പുത്തനങ്ങാടി വരെയുള്ള റോഡിനു പടിഞ്ഞാറ് ഭാഗം വരെ, വയലാര്‍ വാര്‍ഡ് 13-ല്‍ വയലാര്‍ കവലയില്‍ നിന്നും കിഴക്കോട്ട് കരുവേലി - തണ്ണിപ്പന്തറ റോഡ് എന്‍. എച്ച് -47 വയലാര്‍ ജംഗ്ഷന്‍ ഉള്ളില്‍ വരുന്ന വയലാര്‍ പഞ്ചായത്ത് പ്രദേശം, താമരക്കുളം വാര്‍ഡ് 13, ആലപ്പുഴ മുനിസിപ്പാലിറ്റി തുമ്പോളി വാര്‍ഡില്‍ വികസന ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് ബീച്ച് വരയും തെക്കോട്ട് വാര്‍ഡിന്റെ അതിര്‍ത്തി വരെയുള്ള പ്രദേശം, എ എന്‍ പുരം വാര്‍ഡ് 26- ല്‍ പഴയ എക്‌സൈസ് ഓഫീസിന്റെ പുറകുവശം മുതല്‍ ഗോപിയുടെ പലചരക്കുകട വരെയുള്ള പ്രദേശം ( വിളഞ്ഞൂര്‍ ദേവസ്വം പറമ്പ് ) ഒഴികെ ബാക്കിയുള്ള ഭാഗം മൈക്രോ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.


Click it and Unblock the Notifications