Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 1994 പേര്‍ക്ക് കൊവിഡ്, 1989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 1994 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 2പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ് . 1989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . 746 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 92402 പേര്‍ രോഗ മുക്തരായി. 20763പേര്‍ ചികിത്സയില്‍ ഉണ്ട്.

1

അതേസമയം കോവിഡ് 19 പ്രതിരോധത്തിനായി അരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്‌ക് തുറന്നു. പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്റിജന്‍ പരിശോധന, ആര്‍.റ്റി.പി.സി.ആര്‍. പരിശോധന, കോവിഡ് വാക്‌സിനേഷന്‍, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ ലഭ്യത, സാനിറ്റൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്‌ക്കിലേക്ക് വിളിക്കാം.

ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലെയും അംഗനവാടികള്‍ കേന്ദ്രീകരിച്ച് കോവിഡ് ജാഗ്രതാസമിതികള്‍ രൂപീകരിച്ച് ആര്‍.ആര്‍.ടി . (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) പ്രവര്‍ത്തനവും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കോവിഡ് രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും പൊതുജനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം പ്രയോജനപ്പെടുത്തണമെന്നും ആള്‍ക്കൂട്ടം ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി കൂടുതല്‍ ജാഗരൂകരാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തില്‍ അധ്യാപകരുടേയും കൗണ്‍സിലറുടേയും യോഗം ചേര്‍ന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ അധ്യക്ഷയിലായിരുന്നു യോഗം. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. അദ്ധ്യാപകരെ കൂടാതെ ഒരു കൗണ്‍സിലറുടെ സാഹായവും ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപകര്‍, വാര്‍ഡുകളിലെ ദ്രുതകര്‍മ സേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പരിപാടികള്‍ ഏകോപിപ്പിക്കും.

കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റയിനിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കല്‍, കല്യാണം, മരണാനന്തര ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ എന്നിവ നിരീക്ഷിക്കല്‍ തുടങ്ങിയ ചുമതലകളും ഇവര്‍ നിര്‍വഹിക്കും. പഞ്ചായത്തില്‍ ആരംഭിച്ചിട്ടുള്ള കോവിഡ് ഹെല്‍പ് ഡെസ്‌ക് വഴിയാണ് വാര്‍ഡ്തല വിവരശേഖരണവും സേവനവുമെല്ലാം. കോവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്കാവശ്യമായ മാനസിക സാന്ത്വനമേകാനാണ് കൗണ്‍സിലറുടെ സേവനം ഒരുക്കിയിരിക്കുന്നത്. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ : 9745581951. വൈസ് പ്രസിഡന്റ് എന്‍.റ്റി. റെജി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ ബീവി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ചന്ദ്ര, പഞ്ചായത്ത് സെക്രട്ടറി ടി. വി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+