Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം പൊടിപൊടിക്കാന്‍ ആലപ്പുഴ; ജില്ലയില്‍ 204 ഓണച്ചന്തകള്‍ ഒരുങ്ങും

ആലപ്പുഴ: ഓണം വിപണന മേളയോടനുബന്ധിച്ച് ജില്ലയില്‍ 204 വിപണന കേന്ദ്രങ്ങളൊരുക്കും ( ഓണച്ചന്ത ). കൃഷി വകുപ്പ്, ഹോര്‍ട്ടി കോര്‍പ്പ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് ചന്തകള്‍ ഒരുക്കുന്നത്. 108 വിപണികള്‍ ജില്ലയിലെ 12 ബ്ലോക്കുകളിലുമുള്ള 78 കൃഷി ഭവനുകളുടെയും ബ്ലോക്ക് തല കൃഷി അസിസ്റ്റന്റെ ഡയറക്ടര്‍മാരുടെയും ചുമതലയിലും മൂന്നെണ്ണം ഫാമുകളിലുമായാണ് ഒരുക്കുന്നത്.

alappuzha

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തിലും ചന്തകള്‍ ഒരുക്കും. ഓഗസ്റ്റ് 17 മുതല്‍ 20 വരെയാണ് ഓണച്ചന്ത. ഓണച്ചന്തയ്ക്കാവശ്യമായ പച്ചക്കറി, പഴം ഉത്പ്പന്നങ്ങള്‍ പരമാവധി കര്‍ഷകരില്‍ നിന്നും സംഭരിക്കും. ഈ വര്‍ഷം മുതല്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഉത്പ്പന്നങ്ങള്‍ക്ക് 'സുഭിക്ഷം സുരക്ഷിതം' എന്ന പേരില്‍ പ്രത്യേകം കൗണ്ടറുകളും ഓണ വിപണികളില്‍ ഒരുക്കും. കൃഷിഭവന്‍, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഓണവിപണിക്കായി നല്‍കുന്ന കര്‍ഷകന് അനുമോദന പത്രം നല്‍കും.

കുടുംബശ്രീയുമായി സഹകരിച്ച് ഓണച്ചന്തയില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങളും ഉള്‍പ്പെടുത്തും. ഹരിതച്ചട്ടം പാലിച്ചും കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും വിപണിയുടെ പ്രവര്‍ത്തനം. കുട്ടികളെ വിപണന കേന്ദ്രത്തില്‍ കൊണ്ടുവരാന്‍ പാടില്ല. വിപണിയിലെ തിരക്ക് ഒഴിവാക്കാനായി 100 രൂപ മുതല്‍ 200 രൂപ വരെയുള്ള പച്ചക്കറി കിറ്റുകളും ലഭൃമാക്കും.

ഓണച്ചന്തയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആശ സി . എബ്രഹാം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ, ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ റീന രവീന്ദ്രന്‍, വി . എഫ്. പി. സി.കെ. ഡെപ്യൂട്ടി മാനേജര്‍ സജിമോന്‍ ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സിന്ധു, കുടുംബ ശ്രീ എ. ഡി. എം.സി. കെ വി. സേവിയര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+