ആലപ്പുഴ ജില്ലയില്‍ ഇന്ന് 2160 പേര്‍ക്ക് കൊവിഡ്, 1745 പേര്‍ രോഗമുക്തി നേടി
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 2160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2153 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1745 പേര്‍ രോഗമുക്തരായി. ആകെ 99,787 പേര്‍ രോഗ മുക്തരായി. 24,248 പേര്‍ ചികിത്സയിലുണ്ട്.

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ചേപ്പാട്, എഴുപുന്ന, ബുധനൂര്‍, പുന്നപ്ര വടക്ക് പഞ്ചായത്തുകള്‍ കൂടി പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണാക്കി. തകഴി വാര്‍ഡ് 5,9,10,11,12,14, നൂറനാട് വാര്‍ഡ് 15, പുറക്കാട് വാര്‍ഡ് 4, തലവടി വാര്‍ഡ് 10 മണലേല്‍ കോളനി പ്രദേശം, ചെറിയനാട് വാര്‍ഡ് 9 ഞാഞുക്കാട് പട്ടന്റെ അയ്യത്തു കോളനി പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
തൃക്കുന്നപ്പുഴ വാര്‍ഡ് 16, തഴക്കര വാര്‍ഡ് 12 എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. അതേസമയം
ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നതിനായി ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തന സമയം.
വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നതിനുള്ള വാഹന സൗകര്യം ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നും ലഭിക്കും. മരുന്ന് , ഭക്ഷണം തുടങ്ങിയവ എത്തിക്കുന്നത് തുടങ്ങിയ സഹായങ്ങള്‍ ഹെല്‍പ് ഡസ്‌ക് വഴി ലഭിക്കും. ഫോണ്‍- 0477 2230182, 0477 2251639.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടന്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഉടന്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ (ഡിസിസി ) സജ്ജമാക്കണം. ഇതുവരെ ഡി.സി.സി.കള്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്താത്ത പഞ്ചായത്തുകള്‍ ഉടന്‍ സ്ഥലം കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണം.
നിലവില്‍ ഡി.സി.സി മാത്രം ഉള്ള പഞ്ചായത്തുകളില്‍ സി.എഫ്.എല്‍.ടി.സി ആവശ്യമായി വരികയാണെങ്കില്‍ ഡിസിസികള്‍ സിഎഫ്എല്‍ടിസി കളായി ഉയര്‍ത്തണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരും ഇതിനാവശ്യമായവ നടപടി എടുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications