ഗോവയില്‍ നിന്നും ന്യൂജെന്‍ ലഹരിയെത്തും; ഗ്രാമിന് മൂവായിരം വരെ, ഒടുവില്‍ ആലപ്പുഴയില്‍ പിടിയില്‍
ആലപ്പുഴ : എം ഡി എം എ യും 100 ഗ്രാം ഹാഷിഷ് ഓയിലുമായി 3 യുവാക്കള്‍ ആലപ്പുഴയില്‍ അറസ്റ്റില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും അരുര്‍ പോലീസുമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. അതിമാരകശേഷിയുള്ള മയക്കുമരുന്നായ 180 ഗ്രാം എം ഡി എം എ , 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരില്‍ നിന്നും പിടികുടിയത്.
എരമല്ലൂര്‍ നിക്കോളാസ് ആശുപത്രിക്ക് സമിപം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത് . വാഹനത്തില്‍ ഒളിപ്പിച്ച നിലയിലും ഇവരുടെ പോക്കറ്റിലും നിന്നാണ് എം ഡി എം എ കണ്ടെടുത്തത്. പോലീസിന്റെയും മറ്റുളളവരുടെയും ശ്രദ്ധ മാറ്റുന്നതിനും ആരെങ്കിലും വാഹന പരിശോധനയ്ക്ക് വരികയാണെങ്കില്‍ ഭയപ്പെടുത്തുന്നതിനുമായി അമേരിക്കന്‍ പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെയും സര്‍ജിക്കല്‍ ബ്ലൈഡും യാത്രയില്‍ ഇവര്‍ വാഹനത്തില്‍ കൊണ്ടു നടന്നിരുന്നു.

ഇത്തരത്തില്‍പ്പെട്ട 5 സര്‍ജിക്കല്‍ ബ്ലൈഡ് വാഹനത്തില്‍ നിന്നും കണ്ടെടുത്തു. ജില്ലയില്‍പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ എം ഡി എം എ വേട്ടയാണ് ഇത്. ന്യൂജെന്‍ ലഹരിയുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയാണ് ജില്ലയില്‍ നടന്നു വരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട എം ഡി എം എ, എല്‍ എസ് ഡി, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയവ എത്തുന്നതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
കര്‍ണ്ണാടകയില്‍ നിന്നും കാറില്‍ പുച്ചാക്കല്‍ ഭാഗത്ത് ചെറുകിട വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നായ 180 ഗ്രാം എം ഡി എം എയും, 100 ഗ്രാം ഹാഷിഷ് ഓയിലുമായി ( 1 ) സ്റ്റെഫിന്‍ - 25, മുഹമ്മദ് റസ്താന്‍ -27 , അഖില്‍ - 25, എന്നിവരെ അറസ്റ്റ് ചെയ്തു . പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് വാങ്ങി കേരളത്തിന്റെ വിവിധ ജില്ലകളില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും ഗ്രാമിന് രണ്ടായിരം മുതല്‍ മുവായിരം രൂപ വിലപറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പോലീസിനോട് പറഞ്ഞു.
ഇവര്‍ മാസത്തില്‍ രണ്ടു മൂന്നു തവണ കേരളത്തിന് പുറത് പോയി എം ഡി എം എ നാട്ടിലെത്തിച്ച് വില്‍പ്പനനടത്തിവരുകയായിരുന്നു . കഴിഞ്ഞ ദിവസം എം ഡി എം എയുമായി പിടിയിലായവരില്‍ നിന്നുംലഭിച്ചവിവരമാണ് എം ഡി എം എ വേട്ട നടത്തുന്നതിന് പോലീസിന് സഹായകമായത് . കഴിഞ്ഞ 6 മാസമായി ജില്ലാആന്റിനര്‍ക്കോട്ടിക് ടീം സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു .
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
കേരളത്തില്‍ എല്ലായിടത്തും സിന്തറ്റിക് ഡ്രാക്‌സിന് വന്‍ ഡിമാന്റാണെന്ന് മനസിലാക്കിയ പ്രതികള്‍ ലക്ഷക്കണക്കിന് രൂപയുടെ മയക്ക് മരുന്നാണ് വിപണിയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തികൊണ്ടിരുന്നത് . ഒരോ പ്രാവിശ്യവും കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനാണ് ഇവര്‍ ചിലവഴിച്ചിരുന്നത്. എം ഡി എം എ യും ഹാഷിഷ് ഓയിലും സഹിതം 11 ലക്ഷം രൂപ വില വരുന്ന മയക്ക് മരുന്നാണ് പോലീസ് പിടിച്ചെടുത്തത് .












Click it and Unblock the Notifications