Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയും കാറ്റും കടല്‍ക്ഷോഭവും; ആലപ്പുഴ ജില്ലയില്‍ 30 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍

ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്തമഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കടലാക്രമണത്തിലും ജില്ലയില്‍ വിവിധ മേഖലകളിലായി 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. ആറു താലൂക്കുകളിലായി 30 വീടുകള്‍ പൂര്‍ണമായും 650 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ നശിച്ചതുമൂലം 4.48 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാര്‍ഷികമേഖലയിലാണ് കൂടുതല്‍ നഷ്ടം കണക്കാക്കിയിട്ടുള്ളത്. 14.89 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

1


ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

477 ഹെക്ടറിലെ നെല്‍കൃഷിയും 787.84 ഹെക്ടറിലെ പച്ചക്കറി കൃഷിയും 12.1 ഹെക്ടറിലെ മറ്റു കൃഷികളും നശിച്ചു. പത്ത് പാടശേഖരങ്ങളില്‍ മടവീണു. തെങ്ങ് അടക്കമുള്ള വൃക്ഷങ്ങള്‍ കടപുഴകിയും നഷ്ടമുണ്ട്. ക്ഷീരമേഖലയില്‍ 65.06 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഒമ്പതു കന്നുകാലികള്‍ ചത്തു. 17 കന്നുകാലി ഷെഡ്ഡുകള്‍ പൂര്‍ണമായും 203 എണ്ണം ഭാഗികമായും തകര്‍ന്നു. മത്സ്യബന്ധന മേഖലയില്‍ ഒമ്പതു വള്ളങ്ങള്‍ പൂര്‍ണമായും 29 എണ്ണം ഭാഗികമായും നശിച്ചു. 78 പേരുടെ വല നഷ്ടപ്പെട്ടു.

681.97 ഹെക്ടറിലെ മത്സ്യകൃഷിയെയും ബാധിച്ചു. മേഖലയില്‍ 4.26 കോടി രൂപയുടെ നഷ്ടമുണ്ടായി. പൊതുമരാമത്തുവകുപ്പിന്റെ 22 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 1.61 കോടി രൂപയുടെ നഷ്ടമുണ്ടായി. കെ.എസ്.ഇ.ബി.ക്ക് ആലപ്പുഴ സര്‍ക്കിളില്‍ 2.46 കോടി രൂപയുടെയും ഹരിപ്പാട് സര്‍ക്കിളില്‍ 1.54 കോടി രൂപയുടെയും നഷ്ടമുണ്ടായി. 310.4 കിലോമീറ്റര്‍ നീളത്തില്‍ ഇലക്ട്രിക് ലൈനുകള്‍ നശിച്ചു. 672 പോസ്റ്റുകളും അഞ്ചു ട്രാന്‍സ്ഫോമറുകളും തകരാറിലായി.

അതേസമയം കനത്ത മഴയിലും കടലാക്രമണത്തിലും ചെളി നിറഞ്ഞു വാസയോഗ്യമല്ലാതായ വീടുകളിലെ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് സഹായിച്ചത് തീരദേശ പൊലീസ് സേനയാണ്. വലിയഴീക്കല്‍ മുതല്‍ വാടക്കല്‍ വരെയുള്ള 44 കിലോമീറ്റര്‍ തീരദേശ മേഖലയിലെ മത്സ്യഗ്രാമങ്ങളിലെ വീടുകളിലെ ചെളിയും മറ്റുമാണ് ബീറ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്.

ബീറ്റ് ഓഫീസര്‍മാര്‍, തീരദേശ വാര്‍ഡന്‍മാര്‍, തീരദേശ പൊലീസ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘങ്ങളായി തിരിഞ്ഞ് വിവിധ മേഖലകളിലാണ് ശുചീകരണം. 40 ബീറ്റ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. വീടുകളില്‍ തിരിച്ചെത്താന്‍ സാധിക്കാതെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനും ഇവരുടെ സേവനം ലഭ്യമാണ്.

കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Another Cyclone On Way, Heavy Rain Expected In Kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+