Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; ശരീരമാകെ മുറിവ്, കൈകൾക്ക് പൊട്ടലും...

ആലപ്പുഴ: ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്‌ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് നിർദാക്ഷിണ്യം മർദ്ദിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഒന്നര വയസുകാരൻ കൃഷ്‌ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്‌ണകുമാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്‌ണജിത്ത് കഴിഞ്ഞിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്‌ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് കൃഷ്‌ണജിത്തിന്റെ ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പോലീസ് കേസെടുത്തു.

kerala police

കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ചതിന്റെ പാടുകളുണ്ട്. വിശദമായ പരിശോധനയിൽ കുഞ്ഞിന്റെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പോലീസ് അറിയിച്ചു. കുഞ്ഞ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അമ്മയും കുട്ടിയെ മർദ്ദിച്ചുവെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഈ വർഷമാദ്യം ആലപ്പുഴയിൽ സമാന സംഭവം നടന്നിരുന്നു. അന്ന് മർദനമേറ്റത് പന്ത്രണ്ട് വയസുകാരനായിരുന്നു. മർദ്ദിച്ചതാവട്ടെ കുട്ടിയുടെ രണ്ടാനച്ഛനും. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയായ 12 വയസുകാരനായിരുന്നു പരിക്കേറ്റത്. വീണ് പരിക്കേറ്റതെന്ന നിലയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ കണ്ട ഡോക്‌ടർക്ക് സംശയം തോന്നി. രണ്ടാനച്ഛൻ തന്നെയായിരുന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ഇയാളുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതയും കുഞ്ഞിന്റെ ഭയന്ന നിലയിലുള്ള പെരുമാറ്റവും കണ്ടതോടെ ഡോക്‌ടർക്ക് സംശയം തോന്നുകയായിരുന്നു. വിശദമായ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് നിരവധി പരിക്കുകൾ കണ്ടെത്തി.

ഡോക്‌ടർമാർ ചോദിച്ചപ്പോൾ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതിനെ കുറിച്ച് പറഞ്ഞ് കുട്ടി കരഞ്ഞു. ആശുപത്രി അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി രണ്ടാനച്ഛനെ കസ്‌റ്റഡിയിലെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+