Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതി അന്വേഷിക്കാൻ പോയ പോലീസുകാരന്റെ തലക്കടിച്ചു; ഒരാൾ കസ്‌റ്റഡിയിൽ...

ആലപ്പുഴ: പരാതി അന്വേഷിക്കാൻ പോയ പോലീസുകാരന്റെ തലക്കടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മാന്നാർ സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനീഷ് ബാബുവിനാണ്‌ മർദ്ദനം ഏൽക്കേണ്ടി വന്നത്. തലക്ക് പരിക്കേറ്റ ദിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ മാന്നാർ എണ്ണക്കാട് സ്വദേശിയായ പ്രതി രുതിമോനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. എണ്ണക്കാട് സ്വദേശികളായ സ്ത്രീകളുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു ദിനീഷ്. ഇതിനിടയിലാണ് രുതിമോൻ ദിനീഷിനെ ആക്രമിച്ചത്.

police

അതേസമയം, അടുത്തിടെ വിവിധ ഇടങ്ങളിൽ പോലീസിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ മാസം പാലക്കാട് പോലീസ് ജീപ്പിന് നേരെ ആക്രമണം അഴിച്ചുവിട്ട യുവാവ് അറസ്‌റ്റിലായിരുന്നു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം നടന്നത്.

പോലീസ് സ്‌റ്റേഷന് മുൻപിലെ റോഡിലായി നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലാണ് യുവാവ് അടിച്ചു തകർത്തത്. ഹെൽമറ്റ് ഉപയോഗിച്ചായിരുന്നു യുവാവിന്റെ ആക്രമണം. സിസിടിവി ദൃശ്യങ്ങളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+