മകന് വേണ്ടിയുള്ള 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ആലപ്പുഴയില്‍ പിതാവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിന്റെ അച്ഛന് എ കെ രാജു ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ 18 നാണ് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷം തികഞ്ഞത്. ഇതിന് പിന്നാലെയാണ് രാജു ആത്മഹത്യ ചെയ്തത്. ഈ സമയം രാജുവിന്റെ ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ് എന്ന് രാജു ഭാര്യ മിനിയെ ഫോണില്‍ വിളിച്ച് അറിയിച്ചതിന് ശേഷമാണ് ജീവനൊടുക്കിയത്.
മിനി ഉടന്‍ തന്നെ അയല്‍ക്കാരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി മരിക്കുകയായിരുന്നു. രാജുവിന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസിലാണ് രാജു-മിനി ദമ്പതികള്‍ താമസിക്കുന്നത്. ഇവരുടെ മകനായ രാഹുലിനെ 2005 മേയ് 18 നാണ് കാണാതാകുന്നത്. കാണാതാകുമ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍.

വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രാഹുലിനെ ഇവിടെ നിന്നാണ് കാണാതായത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. പിന്നീട് രാഹുലിന്റെ മുത്തച്ഛന് ശിവ രാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ല്‍ എറണാകുളം സി ജെ എം കോടതി കേസ് സി ബി ഐക്ക് വിട്ടു. എന്നാല്‍ സി ബി ഐക്കും രാഹുലിനെ കണ്ടെത്താനായില്ല.
രാഹുലിനെ കാണാതാകുമ്പോള്‍ രാജു വിദേശത്തായിരുന്നു. മകനെ കാണാതായതോടെ വിദേശത്തെ ജോലി മതിയാക്കി നാട്ടില്‍ വന്നതായിരുന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു - മിനി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ശിവാനി എന്ന് പേരുള്ള ഈ പെണ്‍കുട്ടി ഇപ്പോള്‍ ഒന്‍പതാം ക്ലാസിലാണ്. മിനിയ്ക്ക് കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറിലാണ് ജോലി. രാഹുലിന്റെ തിരോധാനം വരുത്തി വെച്ച വിഷമത്തിന് പുറമെ രാജുവിന്റെ മരണം കൂടി വരുത്തി വെക്കുന്ന ശൂന്യതയിലാണ് മിനിയും ശിവാനിയും.
ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications