മലയാളി വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

ആലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിച്ചു. വ്യാഴാഴ്ച രാജധാനി എക്‌സ്പ്രസില്‍ വച്ചാണ് സംഭവം. മണിപ്പാല്‍ സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. പ്രതി പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാര്‍ സൈനികനാണെന്നാണ് വിവരം. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി പത്തംനംതിട്ട സ്വദേശിയാണ്.
രാജധാനി എക്‌സ്പ്രസില്‍ വച്ച് എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വച്ചാണ് സംഭവം. പ്രതി കാശ്മീരില്‍ സൈനികനാണെന്നാണ് വിവരം. അവധിക്ക് നാട്ടില്‍ വരികയായിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഉഡിപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. പിന്നീട് പ്രതി മദ്യം നല്‍കിയെന്നും അതിന് ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയുടെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നല്‍കിയെന്ന കാര്യം സൈനികന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്. യുവതി വിഷാദ രോഗിയാണ്. ഒരു മാസത്തോളമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications