അരൂര്‍ സമ്പൂര്‍ണ ലോക്ഡൗണില്‍... എല്ലാ റോഡുകളും അടച്ചു, ഇനി ദേശീയപാതയിലേക്ക് കടക്കാനാവില്ല!!
അരൂര്‍: കോവിഡ് വ്യാപനം ശക്തമായതോടെ അരൂര്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. ചേര്‍ത്തല താലൂക്ക് കണ്ടെയിന്മെന്റ് സോണ്‍ ആക്കിയതോടെയാണ് അരൂര്‍ പൂര്‍ണമായും നിശ്ചലമായത്. ദേശീയപാതയിലേക്ക് കടക്കുന്ന എല്ലാ റോഡുകളും പോലീസ് അടച്ചിരിക്കുകയാണ്. മതിയായ രേഖയില്ലാത്ത ഒരാളെയും ഇനി കടത്തിവിടില്ല. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ട് മുതല്‍ 11 വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Recommended Video
എരമല്ലൂര്‍, അരൂര്‍, കുമ്പളങ്ങി ഫെരി എന്നിവിടങ്ങളിലെ ബോട്ട് ചങ്ങാട സര്‍വീസുകളും ആറിടത്തെ കടത്തുവഞ്ചി സര്‍വീസുകളും നിലച്ചു. സ്വകാര്യ ബസ്സുകളും ഓട്ടോ ടാക്സികളും ഓട്ടം അവസാനിപ്പിച്ചു. എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശം ഒരാഴ്ച്ചയിലേറെയായി കണ്ടെയിന്മെന്റ് സോണാണ്. അതേസമയം ഇവിടെയുള്ള കോളനിയില്‍ താമസിക്കുന്ന ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ടെയിന്മെന്റ് സോണാക്കി മാറ്റിയത്. അതേസമയം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഏഴുപുന്നയിലെ സമുദ്രോല്‍പ്പന്ന കയറ്റുമതി കമ്പനിയിലെ 35 തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അരൂരിലെ സമുദ്രോല്‍പ്പന്ന കയറ്റുമതി ശാലകളുടെയും ചെമ്മീന്‍ ഷെഡുകളുടെയും പ്രവര്‍ത്തനം നിലച്ചത് തൊഴിലാളികളെ വന്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരും സംഘടനകളും ഇവരെ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഇവരെ കൈവിട്ട അവസ്ഥയിലാണ്.
തണ്ണീര്മുക്കിലും നിലവില്‍ ആശങ്കയിലാണ്. മൂന്ന് പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് കാരണം. ഇവിടെ സമ്പര്‍ക്ക് പട്ടിക വളരെ കൂടുതലാണ്. അതുകൊണ്ട് രോഗികളില്‍ ഇനിയും വര്‍ധനവുണ്ടാകാം. ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ജാഗ്രതയിലാണ് ഈ മേഖലയില്‍. പല വീടുകളിലും അണുനശീകരണം നടത്തിയിട്ടുണ്ട്. ഇതിന് ജനപ്രതിനിധികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. തണ്ണീര്മുക്കില് ജനപ്രതിനിധികള്‍ അടക്കം 94 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications