Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന്റെ മനംകവര്‍ന്ന രക്ഷാ ദൗത്യത്തിനു ശേഷം എയര്‍ ആംബുലന്‍സിന് വന്‍ യാത്രയയപ്പ്

ആലപ്പുഴ: പ്രളയകാലത്ത് ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ച എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ സംഘത്തിന് ജില്ല ഭരണകൂടത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്. പ്രളയത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ചെങ്ങന്നൂര്‍, കുട്ടനാട് പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആദ്യമെത്തിയ ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാണ് 10 ദിവസത്തെ സൗജന്യ സേവനത്തിന് ശേഷം വ്യാഴാഴ്ച മടങ്ങിയത്.

വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍

മികച്ചസേവനത്തിന് ജില്ല കളക്ടര്‍ എസ്.സുഹാസ് സംഘത്തെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിങ്സ് ഏവിയേഷന്റെ എയര്‍ എയിഡ് ആംബുലന്‍സാണ് തിരുവനന്തപുരത്തെ എന്‍.ജി.ഒ ആയ സായിഗ്രാം ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ നിര്‍ദ്ദേശപ്രകാരം സേവനത്തിനെത്തിയത്. എയര്‍ എയിഡ് ആംബുലന്‍സ് ഇന്ത്യയിലെ തന്നെ ഒരേയൊരു എയര്‍ ആംബുലന്‍സാണ് ഇതെന്ന് വിങ്സ് ഏവിയേഷന്‍ മാര്‍ക്കറ്റിങ് ഹെഡ് ഉമേഷ് കമ്മത്ത് പറഞ്ഞു.

airaid

മുഖ്യമന്ത്രിയുടെ ആവശ്യപ്പെടതനുസരിച്ചാണ് സായിഗ്രാം എയര്‍ ആംബുലന്‍സുകാരെ ബന്ധപ്പെട്ടതെന്ന് സായിഗ്രാം സ്ഥാപകന്‍ കെ.എന്‍ ആനന്ദകുമാര്‍ പറഞ്ഞു. സായിഗ്രാം വഴി 50 ടണ്‍ അരിയും ക്യാമ്പുകളില്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മിനി ഓപ്പറേഷന് വരെ സൗകര്യമുള്ള എയര്‍ ആംബുലന്‍സില്‍ വെന്റിലേറ്റര്‍, ബി.പി മോണിറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഡയാലിസിസിനുള്ള രോഗി അടക്കം മൂന്ന് അത്യാസന്ന നിലയിലുള്ളവര്‍ ഉള്‍പ്പടെ നിരവിധി പേരെ എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് രക്ഷിക്കാനായെന്ന് ഡോക്ടര്‍ രാഹുല്‍ സര്‍ദാര്‍ പറഞ്ഞു.

ആറു ഡോക്ടര്‍മാരുടെ സഹായവും എയര്‍ ആംബുലന്‍സില്‍ ഒരുക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ രോഗികള്‍ക്കും ഡോക്ടര്‍മാരുടെ സേവനം ലഭിച്ചു. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം പരിചരണമുറിയും എയര്‍ ആംബുലന്‍സ് ഡോക്ടര്‍മാര്‍ക്കായി സജ്ജീകരിച്ചിരുന്നു. ഇനിയും സേവനമാവശ്യമുണ്ടെങ്കില്‍ വരാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചാണ് സംഘം മടങ്ങിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+