ഞങ്ങള്‍ 90'സ് കിഡ്‌സിന് ജനിക്കാതെപോയ കളക്ടറാണ് സാറേ അങ്ങ്; ഒറ്റ ഉത്തരവില്‍ വൈറലായി ആലപ്പുഴ കളക്ടര്‍
ആലപ്പുഴ: ആലപ്പുഴ കളക്ടറായി ചാര്‍ജെടുത്ത ശേഷം താന്‍ എടുത്ത ആദ്യ തീരുമാനത്തെക്കുറിച്ച് കുറിപ്പുമായി കളക്ടര്‍ കൃഷ്ണ തേജ. കളക്ടറുടെ കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുട്ടികള്‍ക്കായാണ് കളക്ടറുടെ കുറിപ്പ്. മഴ കാരണം നാളെ അവധി പ്രഖ്യാപിച്ചത് സംബന്ധിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. തന്റെ ആദ്യത്തെ ഉത്തരവ് കുട്ടികള്‍ക്ക് വേണ്ടിയാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണെന്നും കളക്ടര്‍ പറയുന്നു.
കൃഷ്ണ തേജയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
''പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്.

എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...
സനേഹത്തോടെ, എന്നാണ് കുറിപ്പ്. കുറിപ്പിന് രസകരമായ കമന്റുകളാണ് വന്നിട്ടുള്ളത്.
ഞങ്ങള്‍ പഠിച്ചപ്പോഴും ഉണ്ടാരുന്നു കളക്ടര്‍, കളക്ടര്‍ ആണത്രേ കളക്ടര്‍,26 കൊല്ലം മുന്‍പ് ഇങ്ങനുള്ള ഒരു കളക്ടറെ പ്രതീക്ഷിച്ച്
ക്ലാസ്സ് മുറിയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ച കാലം....ഒരു ദൈവവും അന്ന് ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടിട്ടില്ല, വന്നപ്പോള്‍ തന്നെ കുട്ടിപട്ടാളത്തിനെ കയ്യിലെടുത്തു അല്ലെ, എന്‍ട്രി മാസ്സ് ആയി,
കാലം തെറ്റി വന്ന...., ഞങ്ങള്‍ 90'സ് kids നു ജനിക്കാതെ പോയ കളക്ടര്‍ സാറാണ് അങ്ങ്...എന്നിങ്ങനെ നീണ്ടുപോകുന്നു കമന്റുകള്‍. ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ട രാമനെ മാറ്റിയാണ് കൃഷ്ണ തേജിനെ ആലപ്പുഴ കളക്ടറാക്കിയത്.
ശ്രീരാമിനെ കളക്ടറാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീറാമിനെ മാറ്റിയത്. കൃഷ്ണ തേജിന് ചുമതല കൈമാറാന്‍ ശ്രീറാം എത്തിയിരുന്നില്ല, പ്രതിഷേധം ഉണ്ടാവാന്‍ ഉള്ള സാധ്യത കണക്കിലെടുത്താണ് ശ്രീറാം എത്താതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications