പപ്പടം ചോദിച്ചിട്ട് തന്നില്ല.. ആലപ്പുഴയില്‍ വിവാഹസദ്യക്കിടെ കൂട്ടത്തല്ല്, മൂന്ന് പേര്‍ക്ക് പരിക്ക്
ആലപ്പുഴ: സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പപ്പടം. അതിപ്പോള്‍ ഓണത്തിനായാലും വിവാഹത്തിനായാലും സദ്യയുണ്ടോ അവിടെ മലയാളിക്ക് പപ്പടം വേണം. എന്നുവെച്ച് പപ്പടം കിട്ടാത്തതിന്റെ പേരില്‍ ഒരു ചടങ്ങ് ആകെ അലങ്കോലമാവുകയും കൂട്ടത്തല്ലുണ്ടാകുകയും ചെയ്യുമോ? ഉണ്ടാകും എന്നാണ് ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം തെളിയിക്കുന്നു.
കല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞ് കൂട്ടത്തല്ല് ആണ് കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു വിവാഹ ചടങ്ങില്‍ ഉണ്ടായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് സംഭവം. പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞ് രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് പരസ്പരം കല്യാണത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അടിക്കുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. സംഘര്‍ഷമുണ്ടാക്കിയതിന് കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു എന്നാ് പൊലീസ് പറയുന്നത്. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആണ് പരിക്കേറ്റത്.

ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിളമ്പുന്ന ആള്‍ക്കാരോട് വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞു. ഒരു പപ്പടം വിളമ്പാനെ സാധിക്കൂ എന്നും പറഞ്ഞു.

ഇത് വരന്റെ സുഹൃത്തുക്കള്‍ ചോദ്യം ചെയ്തു. ഇതോടെ ആണ് പ്രശ്‌നം ആരംഭിച്ചത്. ചെറിയ രീതിയില്‍ തുടങ്ങിയ വാക്കേറ്റം രൂക്ഷമായ തര്‍ക്കത്തിലേക്കും പിന്നീട് കൂട്ടത്തല്ലിലും കലാശിക്കുക ആയിരുന്നു എന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍ അടിച്ചത്.

ഓഡിറ്റോറിയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ ( 65 ), ജോഹന്‍ ( 21 ), ഹരി ( 21 ) എന്നിവര്‍ക്കാണ് അടിപിടിയില്‍ പരുക്കേറ്റത്. കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന് മുന്‍പും ഇത്തരത്തില്‍ നിസാര കാര്യങ്ങള്‍ക്ക് വിവാഹചടങ്ങുകളില്‍ സംഘര്‍ഷമുണ്ടാകുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ












Click it and Unblock the Notifications