കളക്‌ടർമാർ വാഴാത്ത ആലപ്പുഴ; അർധരാത്രിയിൽ സ്ഥലംമാറ്റം, രണ്ട് വർഷത്തിനിടെ വരുന്നത് ഏഴാമത്തെ കളക്‌ടർ
ആലപ്പുഴ: വീണ്ടും കളക്‌ടർമാർ വാഴാത്ത ജില്ലയായി ആലപ്പുഴ. നിലവിലെ കളക്‌ടർ ആയിരുന്ന ജോൺ വി സാമുവലിനെ സ്ഥലംമാറ്റി കൊണ്ട് ഇന്നലെ അർധ രാത്രിയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെ പുതിയ കളക്‌ടറായി അലക്‌സ് വർഗീസ് ചുമതല ഏറ്റെടുക്കുകയും ചെയ്‌തു. അടിയന്തര സ്ഥലംമാറ്റത്തിന് പിന്നിലെ കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല.
പുതിയ കളക്‌ടറായി ചുമതല ഏറ്റെടുത്ത അലക്‌സ് വർഗീസ് നഗരകാര്യ ഡയറക്‌ടറായിരുന്നു. സ്ഥാനമൊഴിഞ്ഞ കളക്‌ടർ ജോൺ വി സാമുവലിന് ഇതുവരെ പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. സിപിഐ അനുകൂല ജോയിന്റ് കൗൺസിലുമായുള്ള അഭിപ്രായ ഭിന്നതയാണ് പെട്ടെന്നുണ്ടായ സ്ഥലം മാറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ട് വർഷത്തിനിടെ ആലപ്പുഴയിൽ ചുമതല ഏറ്റെടുക്കുന്ന ഏഴാമത്തെ കളക്‌ടറാണ് അലക്‌സ് വർഗീസ്. ഇത്തരത്തിൽ നിരന്തരം കളക്‌ടർമാർ മാറിവരുന്ന പ്രതിഭാസം ആലപ്പുഴയിൽ അല്ലാതെ മറ്റ് ജില്ലകളിൽ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയം. നേരത്തെ ഹരിത വി കുമാർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിലേക്ക് സ്ഥലം മാറി പോയ ഒഴിവിലേക്കായിരുന്നു സാമുവൽ ജോൺ ആലപ്പുഴ കളക്‌ടറായി എത്തിയത്.
ആറ് മാസം പോലും തികയും മുൻപാണ് രായ്ക്കുരാമാനം സ്ഥലംമാറ്റ ഉത്തരവ് വന്നിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം മാത്രം ആലപ്പുഴയിൽ എത്തുന്ന നാലാമത്തെ കളക്‌ടർ കൂടിയാണ് അലക്‌സ് വർഗീസ്. കഴിഞ്ഞ മാർച്ചിലായിരുന്നു മുൻ കളക്‌ടർ കൃഷ്‌ണതേജ തൃശൂരിലേക്ക് മാറിയതോടെ ഹരിത വി കുമാർ ചുമതല ഏറ്റെടുത്തത്.
എന്നാൽ ഹരിതയ്ക്കും ആറ് മാസം തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും ഒക്ടോബർ മാസത്തോടെ അവരെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്നാണ് സാമുവൽ ജോൺ ചുമതല ഏറ്റെടുത്തത്. എന്നാൽ അദ്ദേഹത്തെയും അടിയന്തരമായി മാറ്റിയതോടെ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications