Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് ആലപ്പുഴ 'കളക്ടർ മാമൻ'; മാമൻ പൊളിയാണല്ലോയെന്ന് കമന്റുകൾ

ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. നാളെയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്നാണ് കളക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്നലെ പറഞ്ഞതൊന്നും മറക്കരുതെന്ന് പോസ്റ്റിൽ പറയുന്നു. സ്നേഹത്തോടെ നിങ്ങളുടെ 'കളക്ടർ' മാമൻ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. എന്തായാലും 'മാമനെ' സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

 alapuco-1659616801.jpg -Prope

കളക്ടറുടെ പോസ്റ്റ് ഇങ്ങനെ- 'പ്രിയപ്പെട്ട കുട്ടികളെ,നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്', പോസ്റ്റുൽ പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ

'നിങ്ങൾ പൊളിയാണല്ലോ മച്ചാനെ', എന്നായിരുന്നു ഒരാളുടെ കമന്റ്., 'രണ്ട് ദിവസം കൊണ്ട് ആലപ്പുഴയുടെ മാത്രമല്ല കേരളത്തിലെ മുഴുവനാളുകളുടെയും മനസ് കീഴടക്കിയ പ്രിയപ്പെട്ട കളക്ടർ', 'കർക്കശം മാത്രമല്ല കരുതലും സ്നേഹവും ഒരു ഭരണകർത്താവിന്റെ സവിശേഷത ആണ്.. രണ്ടു ദിവസം കൊണ്ട് അത് തെളിയിച്ചു' എന്നിങ്ങനെ പോകുന്നു കമന്റുകൾ. 'കളക്ടർ മാമ, ഞങ്ങളുടെ എറണാകുളം കളക്ടറോട് കൂടി അവധി പ്രഖ്യാപിക്കാൻ പറയാമോ?',എന്നുള്ള കമന്റുകളും ഉണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കളക്ടറായി വിആർ കൃഷ്ണ തേജ ചുമതലയേറ്റെടുത്തത്. തന്റെ ആദ്യ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ടാണെന്ന് കളക്ടർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അവധി പ്രഖ്യാപിച്ചതിനൊപ്പം വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകരുതെന്ന സ്‌നേഹത്തോടെയുള്ള നിർദ്ദേശങ്ങളും കളക്ടർ പോസ്റ്റിൽ പങ്കിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+