ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ല പഞ്ചായത്ത് 15000 ആന്റിജന്‍ കിറ്റും ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യും

Google Oneindia Malayalam News

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന് ലഭ്യമായ 15,000 ആന്റിജന്‍ കിറ്റും മെഡിക്കല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ട മുഴുവന്‍ ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യാനും തീരുമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി കൂടിയ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ജില്ലാ പഞ്ചായത്തംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.

1

ജില്ലാപഞ്ചായത്തംഗങ്ങളുടെ നിര്‍ദ്ദേശാനുസരണമാണ് ചികിത്സാ ഉപകരണങ്ങള്‍ നല്‍കുക. മുഴുവന്‍ പഞ്ചായത്തുകളും ആംബുലന്‍സ് സൗകര്യം ഒരുക്കാനും സി.എഫ്.എല്‍.ടി.സി.ക്ക് സൗകര്യമുള്ള സ്ഥലങ്ങളില്‍ സി.എഫ്.എല്‍.ടി.സി. ഒരുക്കാനും സബ് സെന്ററുകളിലും പി.എച്ച്. സെന്ററുകളിലും ആവശ്യമായ സ്റ്റാഫിനെ ഉറപ്പുവരുത്താനും തീരുമാനിച്ചു. ജനകീയ അടുക്കളയിലൂടെ കോവിഡ് ബാധിതരായവര്‍ക്കും നിരാലംബരായ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ഉറപ്പാക്കാനും നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി 'നാടിനായി നമ്മള്‍' എന്ന ഭവന സന്ദര്‍ശന പരിപാടി എല്ലാ പഞ്ചായത്തുകളിലും ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കാനും തീരുമാനിച്ചു. ടെസ്റ്റിന് ആവശ്യമുള്ള ആന്റിജന്‍ കിറ്റിന്റെ ലഭ്യത ഉറപ്പാക്കണം. മഴക്കാല പൂര്‍വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളില്‍ ഊര്‍ജ്ജിതമാക്കാനും ജാഗ്രതാ സമിതികള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും മഴക്കാലപൂര്‍വ രോഗപ്രതിരോധത്തിനും ജില്ലയെ സജ്ജമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ എത്തിക്കുന്നതിനായി ആലപ്പുഴ എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തനം.

0477 2230182, 0477 2251639 എന്ന ഫോണ്‍ നമ്പരുകളില്‍ സേവനം ലഭിക്കും. വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നതിനുള്ള വാഹന സൗകര്യം ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നു ലഭിക്കും. പൊതുജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ സഹായം ആവശ്യമായി വന്നാല്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം.

English summary
alappuzha district panchayat will distribute 15000 antigen kit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X