ഓണ പൂക്കളത്തില്‍ താരങ്ങളായി പച്ചക്കറി; ആലപ്പുഴയില്‍ ഒരുക്കിയ പച്ചക്കറി പൂക്കളം ശ്രദ്ധേയമായി
ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ നടന്ന സംസ്ഥാനതല കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി വേദിയില്‍ ഒരുക്കിയ പച്ചക്കറി കൊണ്ടുള്ള പൂക്കളം ശ്രദ്ധേയമായി. ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം സ്‌കൂളിലെ മുന്‍ കായിക അധ്യാപകനും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമായ കെ.കെ. പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് പച്ചക്കറി കൊണ്ട് പൂക്കളം തീര്‍ത്തത്.
150 കിലോ പച്ചക്കറി ഉപയോഗിച്ച് നിര്‍മിച്ച പൂക്കളത്തിന് രണ്ടര മീറ്ററാണ് വ്യാസം. മത്തങ്ങ, വാഴക്കൂമ്പ്, ക്യാരറ്റ്, തക്കാളി, നാരങ്ങ, വഴുതന, മുളക്, സവാള, വെള്ളരിക്ക, വെളുത്തുള്ളി തുടങ്ങി മിക്ക പച്ചക്കറികളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. മകളായ പ്രവീണ പ്രതാപന്‍, ഇ.എസ്. ശ്രീജിത്ത്, എം.എസ്. സാജന്‍ എന്നിവരും പച്ചക്കറി പൂക്കളമൊരുക്കുന്നതിന് സഹായികളായി.

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
അന്നമൂട്ടുന്നവര്‍ക്ക് ആദരവേകി നാട്
ആലപ്പുഴ: കര്‍ഷകര്‍ക്ക് ആദരവേകി ജില്ലയിലൊട്ടാകെ കര്‍ഷകദിനാചരണം. ചേര്‍ത്തല നഗരസഭയിലെ കര്‍ഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി കര്‍ഷകരെ ആദരിച്ചു. കരുവ പാടശേഖര സമിതിയുടെയും നഗരസഭ ഫാം ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി. എസ്. അജയകുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. രഞ്ജിത്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ടോമി, കൃഷി അസിസ്റ്റന്റ് വി. സൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
കടക്കരപള്ളി ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍. എസ്. ശിവപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, സീനിയര്‍ കൃഷി അസിസ്റ്റന്റ് പി. എസ്. പ്രജിസ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
Recommended Video
മുഹമ്മ ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കുള്ള ക്യാഷ് അവാര്‍ഡും മന്ത്രി നല്‍കി. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.ടി. റെജി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു രാജീവ്, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ചന്ദ്ര, കൃഷി ഓഫീസര്‍ രാഖി അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
വയലാര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കര്‍ഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി ജൈവ പച്ചക്കറി കൃഷിയുടെ സാധ്യതകളും നേട്ടങ്ങളും എന്ന വിഷയത്തില്‍ പരിശീലന പരിപാടിയും നടത്തി. കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ചവരെ ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദ്, വൈസ് പ്രസിഡന്റ് എം.ജി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.വി. ബാബു, വി.കെ. സാബു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ ജനാര്‍ദ്ദനന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു. ജി. ഉണ്ണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന ഷൈന്‍, പഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ സാബു, കൃഷി ഉപഡയറക്ടര്‍ രമ ദേവി, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റെയ്ച്ചല്‍ സോഫിയ അലക്‌സാണ്ടര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications