Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ കൊവിഡിനെ നേരിടാന്‍ ശക്തമായ നടപടികള്‍, ചികിത്സാകേന്ദ്രങ്ങള്‍ കൂടുതല്‍ തുറക്കും

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി. വിവിധ കേന്ദ്രങ്ങളിലായി 5931 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 4541 കിടക്കകള്‍ നിലവില്‍ പ്രവര്‍ത്തന സജ്ജമാണ്.മൂന്ന് കോവിഡ് ആശുപത്രികള്‍ , പത്ത് ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ (സിഎഫ്എല്‍ടിസി), മൂന്ന് രണ്ടാംതല കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ (സിഎസ്എല്‍ടിസി), 15 ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍(ഡിസിസി.) എന്നിവയാണ് നിലവില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. പുതുതായി 19 ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ (ഡിസിസി.) കൂടി ഉടന്‍ തുറക്കും.

1

അതേസമയം കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മുതുകുളം വാര്‍ഡ് 3, തൃക്കുന്നപ്പുഴ വാര്‍ഡ് 12, ചേര്‍ത്തല സൗത്ത് വാര്‍ഡ് 22 വയലാര്‍ രവി പാലം മുതല്‍ സുധീരം പാലം വരെ, അമ്പലപ്പുഴ വടക്ക് വാര്‍ഡ് 3- ല്‍ വെളുത്തേഴം മുതല്‍ കിഴക്കോട്ടുള്ള ഇടവഴി പൈങ്ങന്നൂര്‍ ഭാഗം വരെ രണ്ടു വശവും ( കണ്ടത്തില്‍ ഭാഗം ഉള്‍പ്പെടെ ) കുമാരപുരം വാര്‍ഡ് 12- ല്‍ പടിഞ്ഞാറ് പി. എച്ച് സെന്റര്‍ മുതല്‍ തെക്കോട്ട് മൂടേപ്പറമ്പ് പാലം വരെയുള്ള കോണ്‍ക്രീറ്റ് റോഡിന് കിഴക്കുവശം, കിഴക്ക് - കൊച്ചിലേത്ത് - വല്യരിക്കല്‍ റോഡിനു പടിഞ്ഞാറ് വശം, തെക്ക് - ശ്രീരംഗം വട്ടക്കായല്‍ റോഡിനു വടക്കു വശം, വടക്ക് - നാരകത്തറ മണികണ്ഠന്‍ ചിറ റോഡിന് തെക്കുവശം വരെയും, പടിഞ്ഞാറ് -കൊച്ചിലേത്ത് - വല്ലരിക്കല്‍ റോഡ് കിഴക്ക് - കവറാട്ട് പുതുപുരയ്ക്കല്‍ റോഡ്, വടക്ക് - നാരകത്തര - മണികണ്ഠന്‍ ചിറ റോഡ്, തെക്ക് - ശ്രീരംഗം വട്ടക്കായല്‍ റോഡ് വരെയുള്ള പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

ജില്ലയില്‍ ഇന്ന് 1727 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 386 പേര്‍ രോഗമുക്തരായി. 19.78 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1709 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 136487 പേര്‍ രോഗമുക്തരായി. 22139 പേര്‍ ചികിത്സയിലുണ്ട്. രോഗികള്‍ക്ക് 1500ന് മുകളില്‍ ഉള്ളതിനാല്‍ കടുത്ത ജാഗ്രതയിലാണ് പ്രാദേശിക ഭരണകൂടം.

ഇതിനിടെ ചിത്തിര കായല്‍ പാടശേഖര നെല്ലുല്പാദക സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നല്‍കി. കളക്ടറേറ്റില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് പാടശേഖരസമിതി പ്രസിഡന്റ് ജെ. മണി, സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് ചെക്ക് കൈമാറി. ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ സന്നിഹിതനായിരുന്നു. പാടശേഖരത്തിലെ ഭൂഉടമകളുടെ കൃഷി ലാഭവിഹിതത്തില്‍നിന്ന് 500 രൂപ വീതം ശേഖരിച്ചാണ് തുക കൈമാറിയത്.

Recommended Video

cmsvideo
    Dr indu P S talks about the pecautions we should take for Covid 19

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+