Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ നന്ദുവിന്റെ ആത്മഹത്യ; ഡിവൈഎഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം, പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്തെ ഡി വൈ എഫ് ഐ നേതാക്കളുടെ ഭീഷണി കാരണമാണ് നന്ദു ആത്മഹത്യ ചെയ്തതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഓഗസ്റ്റ് 14-ാം തീയതി വൈകിട്ടാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇതിനുമുമ്പ് സഹോദരി വിളിച്ചപ്പോള്‍ മുന്ന, ഫൈസല്‍ എന്നിവര്‍ തന്നെ മര്‍ദിച്ചതായും താന്‍ തീവണ്ടിക്ക് മുന്നില്‍ ചാടാന്‍ പോവുകയാണെന്നും നന്ദു പറഞ്ഞിരുന്നു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

alappuzha

ഡി വൈ എഫ് ഐക്കാര്‍ പിന്തുടര്‍ന്നപ്പോഴാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപിച്ചു. പ്രദേശത്തെ ഡി വൈ എഫ് ഐ. പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റ ്ചില ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നുണ്ട്.

ഫൈസലും മുന്നയുമാണ് നന്ദുവിനെ മര്‍ദിച്ചത്. നിതിന്‍, കുട്ടച്ചന്‍, സുമേഷ്, വിഷ്ണു, ഇക്രു എന്നിവരടങ്ങിയ ഡി വൈ എഫ് ഐ സംഘമാണ് വാളുമായി വന്ന് വീട്ടിലെത്തി വെല്ലുവിളിച്ചെന്നും സഹോദരി പറയുന്നു. തീവണ്ടിക്ക് മുന്നില്‍ ചാടുമ്പോള്‍ അവന്റെ പിറകെ മൂന്നുപേരുണ്ടായിരുന്നതായി കണ്ടുനിന്നവര്‍ പറയുന്നു. സീവാള്‍ ബോയ്സ് എന്ന പേരിലുള്ള ക്ലബിലുള്ളതെല്ലാം ഡി വൈ എഫ്ഐയുടെ തലപ്പത്തിരിക്കുന്നവരാണ്. അവരെല്ലാം കഞ്ചാവടിച്ച് നടക്കുന്ന പിള്ളേരാണെന്നും സഹോദരി പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഡിവൈഎഫ്‌ഐ ക്ക് എതിരായി കള്ള കഥകള്‍ പ്രചരിപിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 14 ഞായര്‍ രാത്രിയില്‍ ആണ് നന്ദു ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നന്ദുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സജീവന്‍ എന്നയാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് പ്രദേശത്ത് യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. പുന്നപ്ര പൊലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. അക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടി പോയ നന്ദു സഹോദരിയും ആയി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭാഷണത്തില്‍ നന്ദുവിന് ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ പറയുന്നില്ല എന്നത് വ്യക്തമാണ്. നന്ദു ഇതിന് മുന്‍പ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണ്.

ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?

പുന്നപ്ര പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന മയക്ക് മരുന്ന് സംഘങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് അവിടുത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഇത് ആ പ്രദേശത്തെ ജനങ്ങളോട് ചോദിച്ചാല്‍ കൃത്യമായി അറിയുവാന്‍ കഴിയും. മയക്ക് മരുന്ന് സംഘങ്ങള്‍ നിരവധി തവണ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകള്‍ ഈ പ്രദേശത്ത് ആക്രമിച്ചിട്ടുണ്ട്. നന്ദു ആത്മഹത്യ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ ഡിവൈഎഫ്‌ഐ ക്ക് എതിരായി പ്രചരിപ്പിക്കുന്നത്.

നന്ദുവിന്റെ ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കാര്യങ്ങളും സൂചിപ്പിച്ചിട്ടില്ല. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് വ്യാജ മദ്യ നിര്‍മാണത്തിനിടെ നന്ദുവിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീര പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന മയക്ക് മരുന്ന് സംഘങ്ങള്‍ക്ക് എതിരെ ഡി വൈ എഫ് ഐ നടത്തുന്ന ജനകീയ ക്യാമ്പയിനുകളുടെ ഭാഗമായാണ് യുവാക്കള്‍ ഡിവൈഎഫ്‌ഐക്ക് ഒപ്പം അണിനിരക്കുന്നത്. കോവിഡ് കാലത്ത് ഈ പ്രദേശത്ത് ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മെഡിക്കല്‍ കോളേജില്‍ എല്ലാ ദിവസവും ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുന്ന ഭക്ഷണ വിതരണത്തിലും നേതൃത്വമായി നില്‍ക്കുന്നത് ഈ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. പ്രദേശത്ത് ഡിവൈഎഫ്‌ഐ ക്ക് ലഭിക്കുന്ന ജനകീയ അംഗീകാരത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസും ബിജെപിയും നന്ദുവിന്റെ ആത്മഹത്യയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങളിലൂടെ ഇത്തരം കള്ള വാര്‍ത്തകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ച് ഡിവൈഎഫ്‌ഐയെ സമൂഹമദ്ധ്യത്തില്‍ മോശപ്പെടുത്താനുള്ള ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണമെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇത്തരം കള്ള പ്രചരണങ്ങളെ ശക്തമായി പ്രതിരോധിച്ചു മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആര്‍.രാഹുലും പ്രസ്താവനയില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+