സഹോദരന്മാർക്കെതിരെ കാപ്പ ചുമത്തി: സംഭവം ആലപ്പുഴയിൽ, സഹോദരന്മാരെ നാടുകടത്തുന്നത് ആദ്യം
ആലപ്പുഴ: ആലപ്പുഴയിൽ സഹോദരന്മാർക്കെതിരെ കാപ്പ ചുമത്തി നാടുകടത്തി. ഇരുവരും സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നതും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. കുത്തിയതോട്, അരൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സഹോദരന്മാർക്കെതിരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയിട്ടുള്ളത്. കോടംതുരുത്ത് പഞ്ചായത്തിലെ കൊടിയനാട്ട് വീട്ടിൽ ക്ലീറ്റസിന്റെ മക്കളായ ഗോഡ്സൺ(25). ഗോഡ് വിൻ(23) എന്നിവർക്കെതിരെയാണ് നടപടി.
നിരവധി തവണ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നതിനെ തുടർന്നാണ് ആലപ്പുഴ പോലീസ് മേധാവി ഇവർക്കെതിരെ റിപ്പോർട്ട് നൽകിയത്. ഇതോടെ അടിത്ത ഒരു വർഷത്തേക്ക് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലേക്കരുതെന്നാണ് ചട്ടം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എറണാകുളം ഡിഐജി കാപ്പ നിയമം വകുപ്പ് 15(1) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

2015 കാലയളവ് മുതൽ തന്നെ ഇരുവരും കൊലപാതക ശ്രമം, ഭവനഭേദനം, കഠിന ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുള്ളവരാണ്. ഇത് പ്രകാരം കുത്തിയതോട്, അരൂർ പോലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ പല കേസുകളും നിലവിലുണ്ട്. അതേ സമയം ആലപ്പുഴയിൽ തന്നെ ഇത്തരത്തിൽ ആദ്യമായാണ് ഒരു കുടുംബത്തിലെ സഹോദരന്മാരെ ഒരുമിച്ച് കാപ്പ ചുമത്തി നാടുകടത്തുന്നത്.












Click it and Unblock the Notifications