• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴ രഞ്ജിത് വധം; കുടുംബത്തിന് പണപ്പിരിവുമായി ബിജെപി, പോലീസിന് വിമര്‍ശനം

Google Oneindia Malayalam News

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബിജെപി. കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട്് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. രഞ്ജിന്റെ ഭാര്യ ലിഷ ജോണ്‍സന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് സംഭാവന നല്‍കേണ്ടതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...

അതേസമയം, ഇന്ന് കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്. പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോട് പറയാമെന്ന് ബിജെപി പ്രസിഡന്റ് ഗോപകുമാര്‍ പറഞ്ഞു. രഞ്ജിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിലെ പോലീസ് സംവിധാനത്തിന്റെ വായ മൂടിക്കെട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ സോമന്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന വിഷയത്തില്‍ കേന്ദ്രമന്ത്രിയെ വരെ കബളിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടായതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. രഞ്ജിന്റെ കൊലപാതത്തില്‍ ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്തുവരികയാണ്. മണ്ണഞ്ചേരിയില്‍ നിന്ന് കണ്ടെത്തിയ ബൈക്ക് അക്രമികള്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളെ പ്രതികരണങ്ങളും നിരീക്ഷിക്കുന്നുണ്ട്. കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും എഡിജിപി പറഞ്ഞു.

10ലധികം എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതില്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവരുമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. എല്ലാവരെയും ചോദ്യം ചെയ്തുവരികയാണ്. രഞ്ജിനെ കൊലപ്പെടുത്താനെത്തിയവര്‍ ബൈക്കിലാണ് വന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആലപ്പുഴ ജില്ലയില്‍ വ്യാപക റെയ്ഡാണ് പോലീസ് നടത്തുന്നത്. 260 വീടുകളില്‍ റെയ്ഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലും പരിശോധന തുടരും.

മലര്‍ മിസ്സും സെലിനും ഒറ്റ ക്ലിക്കില്‍; വീണ്ടും ഒന്നിച്ച് സായ് പല്ലവിയും മഡോണയും... കാണാം ചിത്രങ്ങള്‍

അതിനിടെ, എസ്ഡിപിഐയുടെ ജനപ്രതിനിധികളെയും ജില്ലാ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തംഗം നവാസ് നൈനയെ കസ്റ്റഡിയിലെടുത്തു. ഇദ്ദേഹം സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ട വ്യക്തിയായിരുന്നു. ജില്ലാ സെക്രട്ടറിയെ രണ്ടു ദിവസമായി കസ്റ്റഡിയിലെടുത്തിട്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്താതെ പിടിച്ചുവച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. അതിനിടെ, എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫിറോസിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു. സംഭവത്തില്‍ ബുധനാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എസ്ഡിപിഐ.

cmsvideo
  കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam
  English summary
  Alappuzha Renjith Murder: BJP Starts Money Collection For Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X