സ്ത്രീധന പീഡനം: ഭർത്താവും ഭർതൃമാതാവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, പോലീസിൽ പരാതിപ്പെട്ട് യുവതി
ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. സൈനികനായ ഭർത്താവും ഭർത്താവിന്റെ അമ്മയും ചേർന്ന് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മണ്ണഞ്ചേരി അമ്പലക്കടവ് പണ്ടാരപ്പാട്ടത്തിൽ കിരൺ കുമാർ (26), അമ്മ ഗീത (46) എന്നിവർക്കെതിരെയാണ് അമൃത എന്ന 26കാരി പരാതി നൽകിയിട്ടുള്ളത്. മണ്ണഞ്ചേരി പോലീസിൽ പരാതി നൽകിയതിന് പുറമേ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
പ്രണയത്തിലായിരുന്ന കിരൺകുമാറും അമൃതയും 2019 ഏപ്രിൽ 24നായിരുന്നു വിവാഹിതരാകുന്നത്. കരസേന ഉദ്യോഗസ്ഥനാ കിരണിനും അമൃതയ്ക്കും ഒരു വയസ്സ് പ്രായമുള്ള പെൺകുട്ടിയുമുണ്ട്. അമൃതയുടെ വീട്ടുകാർ നൽകിയ സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ വിവാഹ ശേഷം ഇരുവരും ചേർന്ന് തന്നെ നിരന്തരം മർദ്ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും അമൃത പരാതിയിൽ പറയുന്നു.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
മണ്ണഞ്ചേരി പഞ്ചായത്തിലെ കായച്ചിറയിൽ അനിമോന്റെ മകളാണ് അമൃത. വിവാഹ സയത്ത് 37 പവൻ സ്വർണ്ണത്തിന് പുറമേ മൂന്ന് ലക്ഷം രൂപയും അനിമോൻ മകൾക്ക് നൽകിയിരുന്നു. എന്നാൽ പണയം വെക്കാനെന്ന പേരിൽ കൊണ്ടുപോയി തന്റെ അനുമതിയില്ലാതെ സ്വർണ്ണം മുഴുവൻ വിറ്റുവെന്നും അമൃത പറയുന്നു.
നേരത്തെ ഇത്തരത്തിൽ പ്രശ്നമുണ്ടായതോടെ കോടതി ഇടപെട്ടിരുന്നു. അമൃതയ്ക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ കോടതി വിധിയ്ക്ക് ശേഷവും തന്നെ മർദ്ദിച്ചിരുന്നുവെന്നാണ് യുവതി പറയുന്നു. ലോക്കൽ പോലീസ് തന്റെ പരാതിയിൽ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് നേരിട്ട് പരാതി നൽകിയിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications