Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി വീട്ടിലെത്തി; ഒറ്റ നിമിഷം കൊണ്ട് കാര്യം കൈവിട്ടു

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ പൊന്തക്കാട്ടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അമ്മയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചുയ യുവതി പ്രസവിച്ചശേഷം കുഞ്ഞിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു

എന്നാൽ വീട്ടിലെത്തിയ ശേഷം ഇവർക്ക് രക്തസ്രാവം ഉണ്ടായി. തുടർന്ന് ഭർത്താവിനും അമ്മയ്ക്കുമൊപ്പം ആശുപത്രിയിൽ പോകുകയായിരുന്നു.

news

അതേസമയം, യുവതി ഗർഭിണിയായിരുന്നു എന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. ആലപ്പുഴ തുമ്പോളി വികസന ജംഗ്ഷനു സമീപം പൊന്തക്കാട്ടിലാണ് രാവിലെ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ജനിച്ചിട്ട് അധിക സമയമാകാത്ത പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. കാടുപിടിച്ച പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്.

കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ

ആക്രി സാധനങ്ങൾ ‌ ശേഖരിക്കാൻ എത്തിയ അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അതിഥിതൊഴിലാളി തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു.

ഒരു ദിവസം എത്ര കാരറ്റ് കഴിക്കാം? ഇഷ്ടം പോലെ കഴിക്കല്ലേ...കണക്കുണ്ട്...

ഈ വീട്ടുകാർ നാട്ടുകാരെയും കൗൺസിലറെയും അറിയിക്കുകയും കുഞ്ഞിനെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം ആണെന്നാണ് വിവരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+