ജോണ്‍സന്റെ ലിത്വാനിയന്‍ പ്രണയത്തിന് വില്ലനായത് കമ്മ്യൂണിസം, ഒടുവില്‍ വിജയം പ്രണയത്തിന് തന്നെ
ആലപ്പുഴ: വിവാഹത്തിനും പ്രണയത്തിനും കമ്മ്യൂണിസം തടസ്സമാകുന്നത് കേടിട്ടുണ്ടോ? പറഞ്ഞ് വരുന്നത് കേരളത്തില്‍ രാഷ്ട്രീയ വൈരം കാരണം പ്രണയത്തിന് പ്രശ്നങ്ങളുണ്ടാവുന്നതിനെ കുറിച്ചല്ല. ഇത് ലിത്വാനിയന്‍ യുവതിയും ആലപ്പുഴക്കാരന് യുവാവും തമ്മിലുള്ള പ്രണയത്തില്‍ സംഭവിച്ച കാര്യമാണ്. അറബിക്കഥയിലെ ക്യൂബ മുകുന്ദന് ചൈനീസ് പെണ്‍കൊടിയെ പ്രണയിച്ചതിന് സമാനമാണ് ഇത്. തുമ്പോളിയില്‍ നിന്ന് യൂറോപ്പ്യന്‍ രാജ്യമായി ലിത്വാനിയയിലേക്ക് എത്തിയ പ്രണയമാണ് ഇത്. മനസ്സ് കൊണ്ട് ഒരുപാട് അടുത്ത് പോയ ഇവര്‍ വിവാഹിതരാവാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ആ വിവാഹത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.

പ്രശ്നം പ്രണയത്തിനായിരുന്നില്ല, ഇരുനാടുകളുടെയും രാഷ്ട്രീയമായിരുന്നു പ്രധാന കാരണം. തുമ്പോളിയിലെ ജോണ്സന് ആളൊരു ക്യൂബന്‍ മുകുന്ദന് ടൈപ്പാണ്. നല്ല അസ്സല് കമ്മ്യൂണിസ്റ്റുകാരന്. സജീവ സിപിഎം പ്രവര്‍ത്തകനാണ് ജോണ്സന്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം. പക്ഷേ ചെങ്കൊടി പിടിക്കുന്ന തിരക്കൊന്നും പ്രണയത്തെ കണ്ടെത്താന്‍ ജോണ്‍സനൊരു തടസ്സമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴയില്‍ വെച്ച് ലിത്വാനിയക്കാരി ക്രിസ്റ്റീനയെ ജോണ്സന് പരിചയപ്പെടുന്നത്. അത് പ്രണയത്തിലേക്ക് വഴിമാറാന്‍ അധികം സമയവും വേണ്ടി വന്നില്ല. പ്രണയത്തിനൊടുവില്‍ ഇവരുടെ വിവാഹ നിശ്ചയം നടക്കുകയും ചെയ്തു.
പിന്നെന്താണ് പ്രശ്നമെന്നായിരിക്കും ചോദിക്കാനുള്ളത്. ട്വിസ്റ്റ് അതിന് ശേഷമാണ്. ഇവരുടെ പ്രണയക്കടന്ന് യൂറോപ്പ് വഴി അങ്ങ് ലിത്വാനയിലെത്തി. എന്നാല്‍ അവിടെ വില്ലനായത് നമ്മുടെ കമ്മ്യൂണിസം. ലിത്വാനിയ 1990കളില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ്. കമ്മ്യൂണിസം എന്ന് കേട്ടാല്‍ തന്നെ അവിടെ കലിയിളകും. ഇപ്പോള്‍ റഷ്യയുമായി പോലും അത്ര മികച്ച ബന്ധമില്ല ലിത്വാനിയ. അഭിപ്രായ സ്വാതന്ത്ര്യത്തിനും, വ്യക്തി സ്വാതന്ത്ര്യത്തിനും ഉന്നത സ്ഥാനം നല്‍കുന്നവരാണ് ലിത്വാനിയക്കാര്‍. ഐക്യരാഷ്ട്ര്യസഭയുടെ എല്ലാ സൂചികയിലും അവര്‍ മുന്നിലാണ്. എന്നാല്‍ കമ്മ്യൂണിസത്തിന് അയിത്തം കല്‍പ്പിച്ച രാജ്യത്തേക്ക് ജോണ്‍സനെ സ്വീകരിക്കാന്‍ ക്രിസ്റ്റീനയുടെ കുടുംബം വിസമ്മതിക്കുകയായിരുന്നു.
ജോണ്‍സന്റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലം അവര്‍ക്ക് ബുദ്ധിമുട്ടായി മാറുകയായിരുന്നു. ക്രിസ്റ്റീന വളരെ കഷ്ടപ്പെട്ടാണ് കേരളത്തിലെത്തിയ കാര്യങ്ങളും ജോണ്‍സനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം കുടുംബത്തെ പറഞ്ഞ് മനസ്സിലാക്കിയത്. സാമൂഹ്യ പ്രവര്‍ത്തകയാണ് ക്രിസ്റ്റീന. ഒടുവില്‍ സ്നേഹത്തിന് മുന്നില്‍ വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. ക്രിസ്റ്റീനയുടെ വീട്ടുകാര്‍ ഇവരുടെ പ്രണയത്തെ അംഗീകരിച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കമ്മ്യൂണിസത്തോടുള്ള രാഷ്ട്രീയ വൈരം തല്ക്കാലം മറക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞാല്‍ അടുത്ത മാസം വിവാഹിതരാകാനാണ് ഇവരുടെ പ്ലാന്‍. ക്രിസ്റ്റീനയുടെ ബന്ധുക്കള്‍ ലിത്വാനിയയില്‍ നിന്ന് കേരളത്തിലെത്തുന്നുണ്ട്. രക്തഹാരം അണിയിക്കലൊന്നും എന്തായാലും നടക്കാന്‍ പോകുന്നില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications