ക്ഷേത്രോത്സവത്തിനിടെ തര്‍ക്കം: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. ഇവിടെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് അറിയിച്ചു. അതേസമയം ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി പറയുന്നു. എന്നാല്‍ ഇക്കാര്യ സ്ഥിരീകരിച്ചിട്ടില്ല.













Click it and Unblock the Notifications