Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ പുളിങ്കുന്നില്‍ ഐസ്‌ക്രീം പാര്‍ലറില്‍ പൊട്ടിത്തെറി: മൂന്നു കടകള്‍ക്ക് നാശനഷ്ടം!

കുട്ടനാട്: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഐസ്‌ക്രീം പാര്‍ലറിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു കടകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പുളിങ്കുന്ന് ജങ്കാര്‍ കടവിനു സമീപത്തെ പാടിയത്തറ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള ലിയോ ഏജന്‍സീസ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.

ബെസര്‍പ്പിന്റെ രുചിയറിഞ്ഞ കിളിപോയ കിളിനോട്ടുകാരെ ട്രോളിന്റെ രുചിയറിയിപ്പിച്ച് ട്രോളന്‍മാര്‍..

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ സ്റ്റുഡിയോ, ബേക്കറി, ഇരുമ്പുകട എന്നിവയ്ക്കും കേടുപാടുകളുണ്ടായി. പുലര്‍ച്ചയായിരുന്നതിനാല്‍ അധികമാളുകള്‍ സമീപത്തില്ലാതിരുന്നതിനാലാണ് ആളപായമൊഴിവായത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് അന്‍പതുമീറ്ററോളം ചുറ്റളവില്‍ ചില്ലുകളും, കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും റോഡില്‍ ചിതറിക്കിടക്കുകയാണ്.
പൊട്ടിത്തെറി നടന്ന സ്ഥാപനത്തിന്റെ ഇരുമ്പു ഷട്ടറുകള്‍ പത്തുമീറ്ററോളം വീതിയുള്ള റോഡിനെതിര്‍വശത്തുള്ള കടയുടെ മുന്‍പിലാണ് പതിച്ചത്.

alappuzhamap-1


ഇതെത്തുടര്‍ന്ന് ഈ കടയുടെ ഷട്ടറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ സഫോടനശബ്ദം രണ്ടുകിലോമീറ്ററോളം ചുറ്റളവില്‍ അനുഭവപ്പെട്ടു. സ്‌ഫോടനത്തിന്റെ കാരണമറിയാതെ നാട്ടുകാര്‍ ആശങ്കയിലാണ്. കടയ്ക്കുള്ളില്‍ തീപിടുത്തമൊന്നുമുണ്ടായിട്ടില്ല. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമാണ്. ആദ്യം ഫ്രീസറിനുള്ളിലെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലിസും, നാട്ടുകാരും. എന്നാല്‍ റോഡിലേക്കു തെറിച്ചുവീണ ഫ്രീസറിലും പൊട്ടിത്തറിയുടെ ലക്ഷണങ്ങള്‍ പ്രകടമല്ല.


റോഡില്‍ കിടന്നിരുന്ന വാഹനത്തില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുളിങ്കുന്ന് പൊലിസ് പറയുന്ന പ്രാഥമിക വിവരം. എന്നാല്‍ കടയക്ക് മുന്നില്‍ വാഹനങ്ങളൊന്നുമില്ലാതിരുന്നു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. പുളിങ്കുന്ന് പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+