ആലപ്പുഴയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ദുരന്തനിവാരണ സംവിധാനം ശക്തമാക്കി
ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓണം അവധിദിനങ്ങളിലും ജില്ലയിലെ ദുരന്തനിവാരണ ജാഗ്രതാ സംവിധാനം പ്രവര്‍ത്തിക്കും. തിരുവോണ ദിവസം ഉള്‍പ്പെടെ ജില്ലാ, താലൂക്ക് തലങ്ങളിലെ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ നിര്‍ദേശം നല്‍കി.
കടലിന്റെയും കായലിന്റെയും തീരങ്ങളിലുള്ള മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നതിനാല്‍ ബിച്ചുകളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. തീരമേഖലകളില്‍ ഫയര്‍ ഫോഴ്‌സിന്റെ സേവനം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം.
ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്.
കേരളത്തിൻ്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ 06 മുതൽ സെപ്റ്റംബർ 09 വരെയും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ 08 മുതൽ സെപ്റ്റംബർ 10 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications