കയര്‍ തൊഴിലാഴികള്‍ക്ക് 100 കോടി നല്കുമെന്നു മന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ- ഓണക്കാലത്ത് കയര്‍തൊഴിലാളികള്‍ക്കു 100 കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്യുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്ക്. കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കയര്‍ തൊഴിലാളികള്‍ക്കുള്ള ധനസഹായങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള ടൂറിസം പോലെ കേരള കയര്‍ എന്നത് ഒരു ബ്രാന്‍ഡാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ പെന്ഷന് വിതരണത്തിനു മാത്രം 36 കോടി രൂപയാണ് ചെലവഴിക്കുന്നത്. കുടിശികയടക്കം നാലുമാസത്തെ പെന്ഷന് നല്‍കും. 7,000 പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കയര്‍തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ആദ്യമായി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. കയര്‍ വ്യവസായത്തിന്റെ ഗതി മുന്നോട്ട് തന്നെയാണ്.

കഴിഞ്ഞ വര്‍ഷം 68,000 ക്വിന്റന്‍ സംഭരിച്ചെങ്കില്‍ ഇത്തവണ ഒന്നര ലക്ഷത്തിനടുത്ത് സംഭരിക്കാന്‍ കഴിഞ്ഞു. കാലവര്‍ഷക്കെടുതി മൂലം 3,000 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായതായി കരുതുന്നു. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നും ആവശ്യത്തിനുള്ള പണം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി പി.തിലോത്തമന് അധ്യക്ഷത വഹിച്ചു. അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്മാന് ആനത്തലവട്ടം ആനന്ദന്, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ എന്‍.പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, കയര്‍ കോര്പ്പറേഷന് ചെയര്മാന് ആര്.നാസര്‍, കയര്‍ മെഷീന് ഫാക്ടറി ചെയര്മാന് കെ.പ്രസാദ്,കയര്‍ഫെഡ് ചെയര്മാന് എന്‍.സായികുമാര്‍, മത്സ്യഫെഡ് ചെയര്മാന് പി.പി.ചിത്തരഞ്ജന്,എന്നിവര്‍ പ്രസംഗിച്ചു.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications