ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിപ്പാട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ സൗജന്യ ഭക്ഷണമെത്തിക്കാന്‍ കമ്യൂണിറ്റി കിച്ചണുകള്‍

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിശപ്പകറ്റി ജനകീയ ഹോട്ടലുകളും കമ്യൂണിറ്റി കിച്ചണുകളും. ഹരിപ്പാട് ബ്ലോക്ക് പരിധിയിലുള്ള ചെറുതന, കരുവാറ്റ ഗ്രാമപഞ്ചായത്തുകള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണാക്കി അടച്ചിട്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ചെറുതന ഗ്രാമപഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചു. 55 ഓളം പേര്‍ക്കാണ് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം എത്തിച്ചു നല്‍കുന്നത്.

1

സന്നദ്ധ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഭക്ഷണ വിതരണം. കരുവാറ്റ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ വഴിയാണ് ഭക്ഷണ വിതരണം. കരുവാറ്റയില്‍ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിര്‍വ്വഹിച്ചു. വീയപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനനമാരംഭിച്ചിരുന്നു.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സന്നദ്ധ സംഘടനയായ 'സ്റ്റാര്‍ ' എന്ന കൂട്ടായ്മയാണ് കമ്യൂണിറ്റി കിച്ചണ്‍ വഴിയുള്ള ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ഹോം ക്വാറന്റൈനിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കുമടക്കം 80 ഓളം ഭക്ഷണ പൊതികളാണ് വീയപുരം പഞ്ചായത്തില്‍ വിതരണം ചെയ്യുന്നത്. കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ വഴിയാണ് ഭക്ഷണ വിതരണം. ഇവിടെ ദിവസേന 35 ഓളം പേര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നു.

തൃക്കുന്നപ്പുഴ പഞ്ചായത്തിലും ദിവസേന 10 പേര്‍ക്ക് ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്. ഹരിപ്പാട് നഗരസഭയില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ വഴി ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് അടുത്ത ദിവസം മുതല്‍ ഭക്ഷണം എത്തിച്ചു നല്‍കും. വാര്‍ഡ് തല ജാഗ്രതാ സമിതി നല്‍കുന്ന കണക്കിന്റെ അടിസ്ഥാനത്തിലാകും ഭക്ഷണ വിതരണം.

English summary
community kitchen will gave free food to harippad block areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X