വീട്ടില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ഡിസിസികളിലേക്ക് മാറ്റും, പുതിയ തീരുമാനവുമായി കളക്ടര്‍
ആലപ്പുഴ: വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ നിര്‍ബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് (ഡിസിസി) മാറ്റണമെന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ട്രേറ്റില്‍ കൂടിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.

ഐസൊലേഷന്‍ സൗകര്യങ്ങളില്ലാതെ വീട്ടില്‍ കഴിയുന്നത് കുടുംബാംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കുടുംബാംഗങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി രോഗികള്‍ ഇക്കാര്യത്തില്‍ സഹകരിക്കണം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിന് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.
രോഗവ്യാപനം നിയന്ത്രിക്കാന്‍ കോവിഡ് പരിശോധന ആളുകള്‍ കൂടുന്ന ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ബാങ്ക്, തുണിക്കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന നടത്താന്‍ സംവിധാനം ഒരുക്കും. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ കഴിയണം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങരുത്. പ്രാഥമിക, സെക്കന്‍ഡറി സമ്പര്‍ക്കം ഉള്ളവരെ കണ്ടെത്തി പരിശോധന നടത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.
Recommended Video
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ
കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതലായി ഉപയോഗപ്പെടുത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. ജില്ലയില്‍ പല പഞ്ചായത്തുകളിലും ടി.പി.ആര്‍. നിരക്ക് കുറയ്ക്കാനായി എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications