Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലെ മൂന്ന് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളില്‍

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വിവിധ ഗ്രാമപഞ്ചായത്തുകള്‍. ഏറ്റവും അവസാനത്തെ വരാന്ത്യ കണക്ക് അനുസരിച്ച് (മെയ് ഒന്നു മുതല്‍ ഏഴുവരെ) ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് പെരുമ്പളം ഗ്രാമപഞ്ചായത്തിലാണ്. 54.72 ശതമാനമാണ് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ഒരു ആഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എഴുപുന്ന (42.59), പുന്നപ്ര വടക്ക്(42.52) എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 40 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

1

265 പേരെ പരിശോധിച്ചപ്പോള്‍ 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ന്നത്. എഴുപുന്നയില്‍ 911 പേരെ പരിശോധിച്ചപ്പോള്‍ 388പേര്‍ക്കും, പുന്നപ്ര വടക്ക് പഞ്ചായത്തില്‍ 428 പേരെ പരിശോധിച്ചപ്പോള്‍ 182 പേര്‍ക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 30ന് മുകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള 31 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.

ഇതില്‍ തന്നെ 10 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. ജില്ലയില്‍ ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളുടെ കണക്ക് എടുത്താല്‍ വിയപുരം, തൃക്കുന്നപ്പുഴ, മുളക്കുഴ, അമ്പലപ്പുഴ വടക്ക്, പുലിയൂര്‍ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ഇരുപത് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ചമ്പക്കുളം വാര്‍ഡ് 10 ല്‍ റോയല്‍ റൈസും സമീപ പ്രദേശവും , വാര്‍ഡ് 11 ല്‍ നാലുകെട്ട് മുതല്‍ പോയ്ക്കരം കുളം വരെ, ആല വാര്‍ഡ് 2- ല്‍ തയ്യല്‍പ്പടി മുതല്‍ കോണിത്തേത്ത് ഭാഗം വരെ, ഹരിപ്പാട് മുന്‍സിപാലിറ്റി വാര്‍ഡ് 14 ല്‍ വടക്ക് - പടിഞ്ഞാറെ കുറ്റിയില്‍ ജംഗ്ഷന്‍, തെക്ക് - പാലമൂട് ജംഗ്ഷന്‍, കിഴക്ക് - കുറ്റിയില്‍ ജംഗ്ഷന്‍, പടിഞ്ഞാറ് - റെയില്‍വേ കിഴക്ക് ഭാഗം, ചെറിയനാട് - വാര്‍ഡ് 12 ല്‍ അറക്കല്‍ ഭാഗം, ചെറിയനാട് വാര്‍ഡ് 13 ല്‍ തേവര്‍കുളം എണ്ണവിള കോളനി ഭാഗം, തൈക്കാട്ടുശേരി വാര്‍ഡ് 1ല്‍ മനക്കല്‍ പോക്കാത്തുചിറ റോഡും ചുടുകാട്ട്പുറം ജംഗ്ഷന്‍ വരെയുള്ള പ്രദേശം, ദേവികുളങ്ങര വാര്‍ഡ് 12, താമരാക്കുളം വാര്‍ഡ് -7, 14, തുറവൂര്‍ വാര്‍ഡ് 11 വരെയുള്ള പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ വെള്ളക്കെട്ടായ തിരുവനന്തപുരം നഗരം, ചിത്രങ്ങള്‍ കാണാം

മാരാരിക്കുളം തെക്ക് വാര്‍ഡ് 14, വെണ്മണി വാര്‍ഡ് 13, ചമ്പക്കുളം വാര്‍ഡ് 11, ആലപ്പുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ് 42 ( റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ് ) തൈക്കാട്ടുശേരി വാര്‍ഡ് 7 ല്‍ എന്‍ എസ് സി സി ഗ്രൗണ്ട് റോഡിന് പടിഞ്ഞാറു ഭാഗം വരെ, തെക്കോട്ട് ചാത്തനാട് കലിങ്ക് വരെയുള്ള പ്രദേശം കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

അതേസമയം കോവിഡ് രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ നോഡല്‍ ഓഫീസര്‍മാരെ പുതുക്കി നിയമിച്ചു ജില്ല കളക്ടര്‍ ഉത്തരവായി. ആര്യാട്, ചെറുതന, കോടംതുരുത്ത്, തഴക്കര, ചെറിയനാട്, കാര്‍ത്തികപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് നോഡല്‍ ഓഫീസര്‍മാരെ പുതുക്കി നിയമിച്ചത്.

ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോളി, പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+