Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ നഗരസഭയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. നഗരസഭാ പരിധിയില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. നഗരസഭ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുത്തിയുള്ള ഭക്ഷണ വിതരണവും രാത്രി ഒന്‍പത് മണിക്ക് ശേഷമുള്ള പാഴ്സല്‍ വിതരണവും നിരോധിച്ചു. ഹോട്ടലുകളില്‍ നിലവിലുള്ള ഇരിപ്പിടങ്ങളുടെ 50 ശതമാനത്തിന് മുകളിലുള്ള ഇരുത്തിയുള്ള ഭക്ഷണ വിതരണം നിരോധിച്ചു.

1

നഗരസഭാ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് മണിക്ക് ശേഷം നിരോധിച്ചു. നഗരസഭാ പരിധിയിലെ ബീച്ചുകളിലേക്ക് വൈകിട്ട് ആറു മണിക്ക് ശേഷം പ്രവേശനം ഉണ്ടായിരിക്കില്ല. ടാക്സി ഡ്രൈവര്‍മാര്‍ സ്റ്റാന്‍ന്റുകളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. കെ.എസ്.ആര്‍.റ്റി.സി, പ്രൈവറ്റ് സ്റ്റാന്‍ന്റുകളിലും ബസ് സ്റ്റോപ്പുകളിലും കൂട്ടം കൂടുന്നതും നിരോധിച്ചു.

ആലപ്പുഴ നഗരസഭാ പരിധിയിലെ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഇതര സംസ്ഥാനത്ത് നിന്നുള്‍പ്പടെയുള്ള ചരക്കു വാഹനങ്ങള്‍ക്ക് ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് ചരക്ക് ഇറക്കണം. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ /ക്ളീനര്‍മാര്‍ നഗരസഭാ കംഫര്‍ട്ട് സ്റ്റേഷന്‍ വിശ്രമത്തിനായി ഉപയോഗിക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ലാത്തതും അവര്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ കട ഉടമകള്‍ ഏര്‍പ്പെടുത്തി നല്‍കേണ്ടതുമാണ്.

മാര്‍ക്കറ്റുകളില്‍ റീട്ടയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് ചെറിയ വാഹനങ്ങളിലേക്ക് കടകളില്‍ നിന്നും ലോഡ് കയറ്റുന്നതിന് ദിവസവും രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെ മാത്രമാണ് അനുമതി. ദിവസവും ഉച്ചക്ക് 12.30 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റുകളിലെത്തി സാധനങ്ങള്‍ വാങ്ങാം. പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

മാര്‍ക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണങ്ങള്‍ സംബന്ധിച്ച് പോലീസും നഗരസഭാ അധികൃതരും ചേര്‍ന്നു നിര്‍ദ്ദേശം നല്‍കും. മാര്‍ക്കറ്റുകളിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നഗരസഭാ സെക്രട്ടറിയുമായി ആലോചിച്ച് ഏര്‍പ്പെടുത്തണം. ഞായറാഴ്ച ദിവസം മാര്‍ക്കറ്റുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ഈ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ സാനിറ്റൈസ്/ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

മാര്‍ക്കറ്റുകളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സുരക്ഷാ ഉപകരണങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയിസ് ഷീല്‍ഡ് മുതലായവ ഏര്‍പ്പാടാക്കുകയും സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതുമാണ്. എല്ലാ വ്യാപാരികളും കോവിഡ് ടെസ്റ്റിന് വിധേയരാകുകയും ഇതു സംബന്ധിച്ച രേഖകള്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതുമാണ്.

Recommended Video

cmsvideo
    Strict restrictions in kozhikode town

    കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

    കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും ആരും തന്നെ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലോ, മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളിലോ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. മേല്‍പ്പറഞ്ഞ ഉത്തരവുകള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള എപ്പിഡമിക് ഡിസീസ് റഗുലേഷന്‍ ആക്ട് -2020 പ്രകാരവും ദുരന്തനിവാരണ നിയമം പ്രകാരവുമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

    പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+