ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ കോവിഡ് അതിവ്യാപനം മൂന്നു പഞ്ചായത്തുകളില്‍; 45 തദ്ദേശസ്ഥാപനങ്ങളില്‍ മിതവ്യാപനം

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കോവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂണ്‍ 30 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവായി. ജൂണ്‍ 17 മുതല്‍ ജൂണ്‍ 23 വരെയുള്ള പ്രതിവാര ടി.പി.ആര്‍. നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഇന്നു മുതല്‍(ജൂണ്‍ 24) നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

1

ടി.പി.ആര്‍. എട്ടു ശതമാനത്തില്‍ കുറവായ രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടു മുതല്‍ 16 ശതമാനം വരെ ടി.പി.ആറുള്ള മിതരോഗവ്യാപനമുള്ള പ്രദേശങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 മുതല്‍ 24 ശതമാനം വരെ ടി.പി.ആറുള്ള അതിവ്യാപനമുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളില്‍ ടി.പി.ആറുള്ള അതിതീവ്ര രോഗവ്യാപന പ്രദേശങ്ങളെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങളും ഇളവുകളുമുള്ളത്.

ജില്ലയില്‍ അതിതീവ്ര രോഗവ്യാപനമുള്ള ഡി വിഭാഗത്തില്‍വരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. മൂന്നു പഞ്ചായത്തുകള്‍ സി വിഭാഗത്തിലും ആറു നഗരസഭകളും 39 പഞ്ചായത്തുകളും ബി വിഭാഗത്തിലും 30 പഞ്ചായത്തുകള്‍ എ വിഭാഗത്തിലും ഉള്‍പ്പെടുന്നു.

സി വിഭാഗം പഞ്ചായത്തുകള്‍-പ്രതിവാര കോവിഡ് പരിശോധന നിരക്ക് ബ്രായ്ക്കറ്റില്‍:

പാണാവള്ളി(19.13 ശതമാനം), പുളിങ്കുന്ന്(19.92), വള്ളികുന്നം (17.15)

Recommended Video

cmsvideo
Delta plus virus centrals guideline for kerala

വിവിധ വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജൂണ്‍ 15, 22 തീയതികളില്‍ ഇറക്കിയ ഉത്തരവു പ്രകാരമുള്ള നിയന്ത്രണങ്ങളും ഇളവുകളുമുണ്ടാകും. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. നിയന്ത്രിതമേഖലകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ തുടരും

English summary
covid super spread in 3 panchayats in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X