Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ ജില്ലയില്‍ ആശങ്ക, കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനമായി ഉയര്‍ന്നു

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ നാലു ശതമാനമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായവര്‍ക്കു വേണ്ടി വ്യാഴാഴ്ച ആരംഭിച്ച ആര്‍ടിപിസിആര്‍ ടെസ്റ്റ് തുടരുകയാണ്. ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്.

1

തോട്ടപ്പള്ളി മേഖലയില്‍ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച 94 പേരില്‍ 56 പേര്‍ മാത്രമാണ് ഇന്നലെ തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിട്ടുള്ളവര്‍ എല്ലാവരും വരും ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

ഇന്ന് ചേര്‍ത്തല മണ്ഡലത്തിലുള്ളവര്‍ക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും, ആലപ്പുഴ മണ്ഡലത്തിലുള്ളവര്‍ക്കായി ജനറല്‍ ആശുപത്രിയിലും ഹരിപ്പാട് മണ്ഡലത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കായംകുളം മണ്ഡലത്തില്‍ ഉള്ളവര്‍ക്ക് കായംകുളം താലൂക്ക് ആശുപത്രിയിലും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉള്ളവര്‍ക്കായി ജില്ല ആശുപത്രിയിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി.

അതേസമയം ജില്ലയില്‍ 302,282 പേര്‍ ആദ്യഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇവരില്‍ 35346 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പോളിംഗ് ഉദ്യോഗസ്ഥരും മുണിപ്പോരാളികളുമായ 36715 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 42484 പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 187,737 പേരും ആദ്യ ഡോസ് സ്വീകരിച്ചു.17654 ആരോഗ്യപ്രവര്‍ത്തകരും 4380 ഉദ്യോഗസ്ഥരും 45 വയസ്സിനു മുകളില്‍ പ്രായമുള്ള 257പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 2604 പേരും രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കി.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

വാക്സിനെടുത്താലും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഷീല്‍ഡ് ആദ്യഡോസ് സ്വീകരിച്ചവര്‍ 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കണം. കോവാക്സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ വാക്സിനെടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. 45 വയസ്സ് കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് വാക്സിനെടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+