Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് പരിശോധന കൂട്ടാന്‍ ആലപ്പുഴ ജില്ലാ സമിതി, ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും പരിശോധിക്കും

ആലപ്പുഴ: പഞ്ചായത്തു തലത്തില്‍ കോവിഡ് പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ച് ജില്ല ആസൂത്രണ സമിതി യോഗം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ലക്ഷണങ്ങള്‍ ഇല്ലാത്തവരേയും പരിശോധനക്ക് വിധേയമാക്കാം. എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് 200 പരിശോധനകള്‍ നടത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 500 ടെസ്റ്റുകള്‍ എങ്കിലും നടക്കുന്നുണ്ടെന്ന് ഉറപ്പാകണം.

1

പരിശോധന സുഗമമാക്കാനായി എന്‍.ആര്‍.എച്ച്.എം ലിസ്റ്റ് ചെയ്തിട്ടുള്ളവരെ സ്റ്റാഫ് നഴ്സായി നിയമിക്കാമെന്നും കോവിഡ് ബ്രിഗേഡിലെ സന്നദ്ധ പ്രവര്‍ത്തകരെയും സിഎച്ച്‌സികളില്‍ ടെസ്റ്റിംഗിന് സഹായത്തിനായി നിയമിക്കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌റ് കെ.ജി. രാജേശ്വരിയും കളക്ടറും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

എന്‍. ആര്‍. എച്ച്. എം. മുഖേന 25 ഗ്രാമപഞ്ചായത്തുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എത്രയും വേഗം ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വാങ്ങി നല്‍കണം. ഇതിനായി പ്ലാന്‍ ഫണ്ട് വിനിയോഗിക്കാം. മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കി ജലജന്യ രോഗങ്ങള്‍ പകരുന്നത് തടയണം. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ തോടുകളും ജല സ്രോതസ്സുകളും അടിയന്തരമായി ശുചീകരിക്കണം.

അപകട ഭീക്ഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്നും ശിഖരങ്ങള്‍ നീക്കം ചെയ്യേണ്ട മരങ്ങളുടെ ശിഖരങ്ങളും നിര്‍ബന്ധമായും നീക്കം ചെയ്യണമെന്നും പഞ്ചായത്തു തലത്തിലെ കമ്മിറ്റികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു. ഒരു വാര്‍ഡില്‍ 4-5 പേര്‍ അടങ്ങുന്ന 10 മുതല്‍ 15 സംഘങ്ങള്‍ ഒരേ സമയം ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ഇറങ്ങണം. ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണം വേഗത്തിലാക്കാന്‍ ഓരോ വാര്‍ഡു തലത്തിലും 25000 രൂപ വീതം മറ്റു അനുമതികള്‍ ലഭിക്കാന്‍ കാത്തിരിക്കാതെ ചിലവഴിക്കാം.

Recommended Video

cmsvideo
    കേരളത്തിൽ ലോക്ക്ഡൗൺ നീട്ടൂന്നു,,വിവരങ്ങൾ

    ഏത് പ്രൊജക്റ്റ് വേണമെന്ന് പഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാമെന്നും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര ധനകാര്യ ഫണ്ട് ഉപയോഗിച്ച് പ്രാദേശിക സര്‍ക്കാരുകള്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ ഇ ഗ്രാം സ്വരാജ് പോര്‍ട്ടലിന്റെ ഭാഗമാക്കുന്ന പദ്ധതിയില്‍ രാജ്യത്ത് തന്നെ രണ്ടാം സ്ഥാനം ആലപ്പുഴ ജില്ല നേടിഎന്നും ജില്ലാ ഡെപ്യുട്ടി പ്ലാനിങ് ഓഫീസര്‍ ഹുസൈന്‍ പറഞ്ഞു

    കഴിഞ്ഞ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അനുമതി ലഭിക്കാത്ത മുതുകുളം ബ്ലോക്ക് പഞ്ചായത്ത്, മുഹമ്മ ഗ്രാമപഞ്ചായത്ത്, ചേര്‍ത്തല നഗരസഭ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്, നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വീയപുരം ഗ്രാമപഞ്ചായത്ത്, ചെറിയനാട് ഗ്രാമപഞ്ചായത്ത്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്, ചെറുതന ഗ്രാമപഞ്ചായത്ത്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, കാവാലം ഗ്രാമപഞ്ചായത്ത് എന്നിവരുടെ പദ്ധതികള്‍ക്ക് ഇത്തവണ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അനുമതി നല്‍കി .

    മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+