ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് മൂന്നാം തരംഗം: കുട്ടികളുടെ ചികിത്സയ്ക്ക് ആശുപത്രികള്‍ സജ്ജമെന്ന് എംഎല്‍എ

Google Oneindia Malayalam News

ആലപ്പുഴ: കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളുടെ സുരക്ഷയും ചികിത്സാസൗകര്യങ്ങള്‍ക്കുമായി ആശുപത്രികള്‍ പൂര്‍ണ സജ്ജമാക്കണമെന്ന് എച്ച് സലാം എംഎല്‍എ. പറഞ്ഞു. ആലപ്പുഴ ജനറല്‍ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നീ ആശുപത്രി അധികൃതരുടേയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ഈ ആശുപത്രികളില്‍ കുട്ടികള്‍ക്കായി 25 ഐസിയു. കിടക്ക ഉള്‍പ്പെടെ 115 കിടക്കകളും, ഗര്‍ഭിണികള്‍ക്കായി 30 കിടക്കകളും സജ്ജീകരിക്കും. അടിയന്തരമായി വാങ്ങേണ്ട ഉപകരണങ്ങള്‍, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ എത്രയും വേഗം സജ്ജീകരിക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ ജീവനക്കാരെ നിയോഗിക്കാന്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജരേയും ചുമതലപ്പെടുത്തി.

അതേസമയം അമ്പലപ്പുഴ മണ്ഡലത്തിലെ തീരവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം. എച്ച്. സലാം എം.എല്‍.എ. വിളിച്ചുചേര്‍ത്ത തീരദേശത്തെ വിവിധ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദേശം. നിലവിലുള്ള ദുരിതങ്ങള്‍ക്കും തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.

തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനത്തിന് പി.എം.എസ്.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 94.14 കോടി രൂപയുടെ പദ്ധതി സമര്‍പ്പിക്കും. ഇതോടെ ഇരുനൂറിലധികം വള്ളങ്ങള്‍ക്കും 50 ബോട്ടുകള്‍ക്കും ഹാര്‍ബര്‍ ഉപയോഗിക്കാനാകും. ഹാര്‍ബറിന്റെ വടക്കുഭാഗത്ത് 360 മീറ്റര്‍ കൂടി നീളം വര്‍ധിപ്പിച്ച് ആകെ വ്യാസം 420 മീറ്ററാക്കും. ലേല ഹാള്‍, പാക്കിംഗ് സെന്റര്‍, ലോഡിങ് ഏരിയ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കാനാകും. ഹാര്‍ബറില്‍ അടിഞ്ഞൂ കൂടിയ മണല്‍ യഥാസമയം നീക്കാനുള്ള സംവിധാനവുമുണ്ടാക്കും.

Recommended Video

cmsvideo
Third wave may hit children: Pinarayi Vijayan | Oneindia malayalam

ഹാര്‍ബര്‍ മുതല്‍ വടക്കോട്ട് വാസുദേവപുരം വരെ പുലിമുട്ടില്ലാത്ത സ്ഥലങ്ങളില്‍ അവ അടിയന്തരമായി നിര്‍മിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ്, ഇറിഗേഷന്‍ വകുപ്പുകളെ ചുമതലപ്പെടുത്തി. നിലവിലെ കടല്‍ഭിത്തിയുടെ വിടവുകള്‍ അടയ്ക്കാനും അറ്റകുറ്റപ്പണിക്കും പുതിയ കടല്‍ ഭിത്തി നിര്‍മിക്കുന്നതിനും ആവശ്യമായ പഠന റിപ്പോര്‍ട്ട് തേടുമെന്നും എംഎല്‍എ വ്യക്തമാക്കി.

English summary
covid third wave: hospitals are ready to treat childrens says h salam mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X